കാസർഗോഡ് വെടിക്കെട്ടപകടം: 154 പേർ ചികിത്സയിൽ, 8 പേരുടെ നില ഗുരുതരം

നിവ ലേഖകൻ

Kasaragod firecracker explosion

കാസർഗോഡ് നീലേശ്വരം വെടിക്കെട്ടപകടത്തിൽ പരുക്കേറ്റ് 154 പേർ ചികിത്സയിൽ കഴിയുന്നു. പൊള്ളലേറ്റവരിൽ 8 പേരുടെ നില ഗുരുതരമാണ്. കോഴിക്കോട് എത്തിച്ച 3 പേർ ചികിത്സയിലാണ്. പൊള്ളലേറ്റ 4 വയസുകാരി അപകട നില തരണം ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2 പേർ വെന്റിലേറ്ററിലാണ്. പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള ചികിത്സകൾ നടത്തുന്നതായി ഡോക്ടർമാർ അറിയിച്ചു. ജില്ലാ ആശുപത്രിയിൽ കഴിയുന്ന 33 പേരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഐശാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 19 പേരിൽ മൂന്നുപേരുടേയും അരിമല ആശുപത്രിയിൽ പ്രവേശിപ്പിച്ച 12-ൽ രണ്ട് പേരുടേയും നില ഗുരുതരമാണ്.

സഞ്ജീവനി ആശുപത്രിയിൽ 40 പേരെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നീലേശ്വരം താലൂക്ക് ആശുപത്രിയിലുള്ള 11 പേരിൽ രണ്ടുപേരുടേയും നില ഗുരുതരമാണ്. കണ്ണൂർ മിംസിൽ അഞ്ചുപേരും കെ. എ.

എച്ച് ആശുപത്രിയിൽ 11 പേരുമാണുള്ളത്. നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചാണ് അപകടമുണ്ടായത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോൾ, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. വെടിക്കെട്ടുപുരയ്ക്ക് സമീപം നിന്നിരുന്നവര്ക്കാണ് അപകടത്തില് പൊള്ളലേറ്റത്.

  രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് പ്രതിരോധത്തിലല്ലെന്ന് കെ. മുരളീധരൻ

പൊട്ടിത്തെറിയുണ്ടായതോടെ ആളുകള് ചിതറിയോടി. തിക്കിലും തിരക്കിലും പരിക്കേറ്റവരും നിരവധിയാണ്. ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർ രാത്രി തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്ത്തനം ഏകോപിപ്പിച്ചു.

Story Highlights: Kasaragod firecracker explosion leaves 154 injured, 8 in serious condition

Related Posts
പേവിഷ പ്രതിരോധ കുത്തിവെപ്പിന് 4.29 കോടി രൂപ ചെലവഴിച്ച് സംസ്ഥാന സർക്കാർ
Rabies vaccination Kerala

കഴിഞ്ഞ ഒൻപത് വർഷത്തിനിടെ വളർത്തുമൃഗങ്ങൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പിനായി സംസ്ഥാനം 4.29 കോടി Read more

കുന്നംകുളം സ്റ്റേഷനില് ക്രൂര മര്ദ്ദനം; വെളിപ്പെടുത്തലുമായി സുജിത്ത്
Kunnamkulam police brutality

കുന്നംകുളം പൊലീസ് സ്റ്റേഷനിൽ തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകളെക്കുറിച്ച് സുജിത്ത് വി.എസ്. ട്വന്റിഫോറിനോട് Read more

  രാഹുൽ മാങ്കൂട്ടത്തിനെതിരായ നടപടി മാതൃകാപരം; കോൺഗ്രസ് നല്ല നിലപാടുള്ള പാർട്ടിയെന്ന് വി.ഡി. സതീശൻ
സ്വർണവില കുതിക്കുന്നു; ഒരു പവൻ സ്വർണത്തിന് 78,440 രൂപ
Kerala gold price

സംസ്ഥാനത്ത് സ്വര്ണവില റെക്കോർഡ് ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 640 Read more

ഓണം വാരാഘോഷത്തിന് ക്ഷണിച്ച് മന്ത്രിമാർ; ഗവർണർക്കെതിരെ ഭാരതാംബ വിവാദം നിലനിൽക്കെ സന്ദർശനം
Kerala Onam celebrations

ഓണം വാരാഘോഷത്തിന് ഗവർണറെ ക്ഷണിക്കാൻ മന്ത്രിമാർ രാജ്ഭവനിൽ നേരിട്ടെത്തി. മന്ത്രിമാരായ വി. ശിവൻകുട്ടിയും Read more

ഹിമാചലിൽ കുടുങ്ങിയ മലയാളി സംഘം ഷിംലയിലേക്ക്; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
Himachal Pradesh Malayali group

ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളി സംഘം ഷിംലയിലേക്ക് യാത്ര തുടങ്ങി. 18 Read more

നെഹ്റു ട്രോഫി വള്ളംകളി ഫലപ്രഖ്യാപനം വൈകുന്നു; ബോട്ട് ക്ലബ്ബുകൾ പ്രതിഷേധവുമായി രംഗത്ത്
Nehru Trophy Boat Race

നെഹ്റു ട്രോഫി വള്ളംകളിയിലെ ഫലപ്രഖ്യാപനം വൈകുന്നതിനെതിരെ ബോട്ട് ക്ലബ്ബുകൾ രംഗത്ത്. രണ്ടാം സ്ഥാനം Read more

കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്ത് കസ്റ്റഡിയിൽ
Eranjippalam woman death

കോഴിക്കോട് എരഞ്ഞിപ്പാലത്ത് 21 വയസ്സുള്ള യുവതിയെ ആൺസുഹൃത്തിന്റെ വാടക വീട്ടിൽ തൂങ്ങി മരിച്ച Read more

  സ്വർണവില കുതിക്കുന്നു; പവൻ 77,640 രൂപയായി
സ്വർണവില കുതിക്കുന്നു; പവൻ 77,640 രൂപയായി
Kerala gold price

സംസ്ഥാനത്ത് സ്വര്ണവില കുതിച്ചുയരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 680 രൂപ വർദ്ധിച്ച് Read more

ആലപ്പുഴയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
Elephant attack

ആലപ്പുഴ ഹരിപ്പാട് ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു. തെങ്ങമം സ്വദേശി മുരളീധരൻ നായരാണ് Read more

താമരശ്ശേരി ചുരത്തിൽ ഗതാഗതം പൂർവ്വസ്ഥിതിയിലായി; മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിയന്ത്രണം തുടരും
Thamarassery pass traffic

മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ട താമരശ്ശേരി ചുരത്തിൽ ഗതാഗതം പൂർവ്വസ്ഥിതിയിലായി. മൾട്ടി ആക്സിൽ Read more

Leave a Comment