കാസർകോഡ് എടിഎം കവർച്ച: മുഖ്യപ്രതി പിടിയിൽ

Anjana

Kasaragod ATM robbery

കാസർകോഡ് ഉപ്പളയിലെ എടിഎം കവർച്ച കേസിൽ മുഖ്യപ്രതി പിടിയിലായി. തമിഴ്നാട് ട്രിച്ചി സ്വദേശിയായ കാർവർണനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2024 മാർച്ച് 27-ന് എടിഎമ്മിൽ നിറയ്ക്കാനായി കൊണ്ടുവന്ന 50 ലക്ഷം രൂപയാണ് പകൽ സമയത്ത് വാഹനത്തിന്റെ ചില്ല് തകർത്ത് കവർന്നത്.

തിരുട്ടുഗ്രാമത്തിൽ നിന്നാണ് കാർവർണനെ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് സംഘം വേഷം മാറി താമസിച്ച് നിരീക്ഷിച്ചു വരികയായിരുന്നു. കാർവർണനെ തിരിച്ചറിഞ്ഞ പൊലീസ് സംഘം പിടികൂടിയെങ്കിലും, പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, സാഹസികമായി പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കവർച്ചയ്ക്ക് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. മൂന്നംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് വ്യക്തമായതോടെ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. നേരത്തെ പ്രതികളിലൊരാളായ മുത്തർ കുമാരനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കാർവർണനും കൂട്ടുപ്രതിയും വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഒളിവിൽ കഴിയുന്ന മറ്റൊരു പ്രതിയെക്കുറിച്ചും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

Story Highlights: Main suspect in Kasaragod ATM robbery case arrested from Tamil Nadu

Leave a Comment