Headlines

Kerala News

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെത്തുടർന്ന് നാല് ജീവനക്കാരെ പുറത്താക്കി; എട്ട് പേർക്കെതിരെ നടപടി.

കരുവന്നൂർ നാല് ജീവനക്കാരെ പുറത്താക്കി

ഇന്ന് ചേർന്ന തൃശൂർ ജില്ലാ കമ്മിറ്റി യോഗത്തിലാണ് പാർട്ടി എട്ട് പേർക്കെതിരെ നടപടി സ്വീകരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബിജു കരീം, ജിൽസ്, സുനിൽകുമാർ, മുൻ ഭരണസമിതി പ്രസിഡന്റ് ദിവാകരൻ എന്നീ കേസിൽ പ്രതികളായവരെ പുറത്താക്കുകയും ഏരിയാ കമ്മിറ്റിയിലേക്ക് രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളെ തരംതാഴ്ത്തുകയും ചെയ്തു.

ഒരു വർഷത്തേയ്ക്ക് സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. കെ ചന്ദ്രനെ സസ്‌പെൻഡ് ചെയ്തു. മറ്റൊരു നടപടി ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറിയെ മാറ്റിയതാണ്.

കഴിഞ്ഞ ദിവസമാണ് കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ വൻ വായ്പ തട്ടിപ്പ് നടന്നുവെന്ന വാർത്ത പുറത്ത് വരുന്നത്. കേസിന് ആസ്പദമായ സംഭവം നടന്നത് 2014, 20 കാലഘട്ടത്തിലാണ്.

പണം പിൻവലിക്കാൻ നിക്ഷേപകർ എത്തിപ്പോൾ പണം ലഭ്യമാകാതെ വരികയും തുടർന്ന് പരിശോധന ആരംഭിക്കുകയും ചെയ്തിരുന്നു. വൻ തട്ടിപ്പ് കണ്ടെത്തിയത് ഇതേത്തുടർന്നാണ്.

സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ഏറെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു.

സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് വീഴ്ച സംഭവിച്ചുവെന്ന് കുറ്റപ്പെടുത്തിയിരുന്നു. ജില്ലാ കമ്മിറ്റി യോഗം ഇതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്.

Story highlight : Karuvannur Co-operative Bank scam, Four employees were fired.

More Headlines

കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി

Related posts