കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ താച്ചയിൽമുക്കിൽ ജിം സന്തോഷ് എന്ന സന്തോഷിന്റെ കൊലപാതകത്തിന് മുമ്പ് പ്രതികൾ ആസൂത്രണം നടത്തിയത് ഓച്ചിറ മേമന സ്വദേശിയായ കുക്കു എന്നറിയപ്പെടുന്ന മനുവിന്റെ വീട്ടിലാണെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ വർഷം നവംബറിൽ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസിൽ ജയിലിലായിരുന്ന സന്തോഷ് പുറത്തിറങ്ങിയ ഉടനെയാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് മുൻവൈരാഗ്യമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കുക്കുവിന്റെ വീട്ടുമുറ്റത്ത് കാറിലെത്തിയാണ് പ്രതികൾ കൃത്യം നിർവഹിച്ചത്. സംഭവത്തിൽ കുക്കുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകം എങ്ങനെ നടത്തണമെന്ന് ഇവിടെവെച്ച് പരിശീലിച്ചതായാണ് സംശയിക്കുന്നത്.
മൺവെട്ടികൊണ്ട് വാതിൽ തകർത്ത ശേഷം മുറിക്കുള്ളിൽ സ്ഫോടകവസ്തു കത്തിച്ചെറിഞ്ഞാണ് പ്രതികൾ ആക്രമണം ആരംഭിച്ചത്. തുടർന്ന് വടിവാൾ കൊണ്ട് സന്തോഷിനെ വെട്ടുകയും കമ്പിവടി കൊണ്ട് കാലുകൾ തല്ലിത്തകർക്കുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന സന്തോഷിന്റെ അമ്മ ഓമന ബഹളം വെച്ചെങ്കിലും പ്രതികൾ ആക്രമണം തുടർന്നു.
സന്തോഷ് മരിക്കുമെന്ന് ഉറപ്പാക്കിയ ശേഷം പ്രതികൾ കാറിൽ രക്ഷപ്പെട്ടു. കൊല്ലം, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. പ്രധാന പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.
ആക്രമണ വിവരം സന്തോഷ് സുഹൃത്തിനെ വിളിച്ചറിയിച്ചിരുന്നു. സുഹൃത്ത് രതീഷ് എത്തിയാണ് ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. കരുനാഗപ്പള്ളി കെഎസ്ഇബി ഓഫീസിന് പടിഞ്ഞാറ് താച്ചയിൽമുക്ക് സ്വദേശിയാണ് കൊല്ലപ്പെട്ട സന്തോഷ്.
Story Highlights: Man accused of murder in Karunagappally, Kerala, allegedly planned the attack at an accomplice’s house.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ