കണ്ണൂർ കളക്ടർ അരുൺ കെ വിജയനെ മാറ്റാൻ സാധ്യത; നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം

നിവ ലേഖകൻ

Kannur Collector replacement

കണ്ണൂർ എഡിഎം കെ നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയനെ സ്ഥാനത്തുനിന്ന് മാറ്റാൻ സാധ്യത. നവീന്റെ കുടുംബവും പത്തനംതിട്ട സിപിഐഎമ്മും എഡിഎമ്മിന്റെ ഓഫിസിലെ ചില ഉദ്യോഗസ്ഥരും യാത്രയയപ്പ് ദിവസത്തെ വിവാദ പ്രസംഗത്തിൽ കളക്ടറുടെ പെരുമാറ്റത്തിൽ അതൃപ്തി പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കം നടക്കുന്നത്. റവന്യൂ വകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതി ലഭിച്ചാലുടൻ അരുൺ കെ വിജയനെ മാറ്റുമെന്നാണ് റിപ്പോർട്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എഡിഎം കെ നവീൻ ബാബുവിന്റെ ആത്മഹത്യയും ഫയൽ നീക്കവും സംബന്ധിച്ച വിശദാന്വേഷണ ചുമതലയിൽ നിന്ന് കളക്ടർ അരുൺ കെ വിജയനെ മാറ്റിയിട്ടുണ്ട്. കളക്ടറുടെ മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തുമെന്നും, മൊഴിയെടുക്കാൻ പൊലീസ് അനുമതി തേടിയിട്ടുണ്ടെന്നും വിവരമുണ്ട്. നവീന്റെ മരണത്തിൽ കളക്ടറുടെ റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറുമെന്നാണ് അറിയുന്നത്.

പ്രാഥമിക അന്വേഷണത്തിൽ നവീന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയനെ കൂടി അന്വേഷണ പരിധിയിലേക്ക് കൊണ്ടു വരണമെന്ന ആവശ്യത്തിലാണ് നവീൻ ബാബുവിന്റെ കുടുംബവും സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും. യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്ത കൂടുതൽ ജീവനക്കാരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും.

  ലഹരിവിരുദ്ധ യാത്രയ്ക്ക് ഇടുക്കിയിൽ വമ്പിച്ച സ്വീകരണം

കളക്ടർക്കെതിരെ എഡിഎമ്മിന്റെ ഓഫീസിലെ ജീവനക്കാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പി പി ദിവ്യയുടെ പരാമർശങ്ങളെക്കുറിച്ച് കളക്ടർക്ക് മുൻകൂർ അറിവുണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായും, കളക്ടർ ഇടപെടാതിരുന്നത് ഞെട്ടിച്ചിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥരുടെ മൊഴി. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പി പി ദിവ്യയ്ക്കെതിരെ പാർട്ടി നടപടിയുണ്ടാകുമോ എന്നതിൽ തീരുമാനമുണ്ടായേക്കും.

Story Highlights: Kannur District Collector Arun K Vijayan may be replaced following ADM K Naveen Babu’s suicide

Related Posts
കേരളത്തിൽ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
Kerala rain alert

കേരളത്തിൽ ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കും Read more

പത്തനംതിട്ടയിൽ 300+ ഐടി ജോലികൾ; വർക്ക് ഫ്രം ഹോം സൗകര്യവും
IT jobs Pathanamthitta

പത്തനംതിട്ട ജില്ലയിലെ ഐടി കമ്പനികളിൽ 300-ലധികം ഒഴിവുകൾ. ഫ്രണ്ട്-എൻഡ് ഡെവലപ്പർ, ബാക്ക്-എൻഡ് ഡെവലപ്പർ, Read more

  നാദാപുരത്ത് പടക്കം പൊട്ടിത്തെറി; രണ്ട് പേര്ക്ക് ഗുരുതര പരിക്ക്
മുനമ്പം സമരക്കാരിൽ 50 പേർ ബിജെപിയിൽ ചേർന്നു
Munambam Protest

മുനമ്പം സമരത്തിന്റെ ഭാഗമായി 50 പേർ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ Read more

ആശാ വർക്കർമാരുടെ സമരം തുടരും; മന്ത്രിയുമായുള്ള ചർച്ച നീളും
ASHA workers strike

ആശാ വർക്കർമാരുമായുള്ള ആരോഗ്യ മന്ത്രിയുടെ തുടർചർച്ച നീണ്ടുപോകും. പഠനസമിതി എന്ന നിർദ്ദേശം ആശാ Read more

വീണാ വിജയൻ വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വിഡി സതീശൻ
Veena Vijayan SFIO

വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ Read more

വീണ വിജയനെതിരായ നടപടി: രാഷ്ട്രീയ ഗൂഢാലോചനയെന്ന് ടി പി രാമകൃഷ്ണൻ
Veena Vijayan SFIO

വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടി രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് എൽഡിഎഫ് കൺവീനർ ടി പി Read more

  എം.ബി.എ ഉത്തരക്കടലാസുകൾ നഷ്ടമായി; അധ്യാപകനെതിരെ നടപടിക്ക് കേരള സർവകലാശാല
ആശാ വർക്കർമാരുടെ സമരം തുടരുന്നു; ഇന്ന് വീണ്ടും ആരോഗ്യമന്ത്രിയുമായി ചർച്ചയ്ക്ക് സാധ്യത
Asha workers strike

ആശാ വർക്കർമാരുടെ സമരം ഇന്ന് 54-ാം ദിവസത്തിലേക്ക് കടന്നു. ഓണറേറിയം വർധനവ്, വിരമിക്കൽ Read more

സിപിഐഎം സംഘടനാ റിപ്പോർട്ട് ഇന്ന് അവതരിപ്പിക്കും: സാധാരണക്കാരിലേക്ക് വേരുകൾ എത്താത്തതിൽ സ്വയം വിമർശനം
CPM organizational report

സിപിഐഎം പാർട്ടി കോൺഗ്രസിൽ ഇന്ന് സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. സാധാരണക്കാരിലേക്ക് വേരുകൾ എത്താത്തതിൽ Read more

ഏറ്റുമാനൂർ ആത്മഹത്യാ കേസ്: നോബി ലൂക്കോസിന് ജാമ്യം
Ettumanoor Suicide Case

ഏറ്റുമാനൂരിൽ ഭാര്യയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് നോബി ലൂക്കോസിന് Read more

Leave a Comment