Headlines

Politics

കനയ്യ കുമാറിന്റെ കോൺഗ്രസ് പ്രവേശനം; തള്ളി സിപിഐ.

Kanhaiya Kumar leave cpi

സിപിഐ നേതാവ് കനയ്യ കുമാർ കോൺഗ്രസിൽ ചേരുമെന്ന റിപ്പോർട്ടുകൾ തള്ളി സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ.
 ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് ഡി രാജ പ്രതികരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 കനയ്യകുമാർ കോൺഗ്രസിൽ ചേരുന്നെന്ന വാർത്തകളോട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ദേശീയ സെക്രട്ടറി ഡി രാജയും നേരത്തെ പ്രതികരിച്ചിരുന്നു.

സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും യുവ നേതാവുമായ കനയ്യകുമാർ പാർട്ടി വിടുന്നത് സിപിഐക്ക് ഗുണം ചെയ്യില്ലെന്നാണ് കണ്ടെത്തൽ. അതേസമയം കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും അടുത്ത ആഴ്ച കോൺഗ്രസിൽ ചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

കോൺഗ്രസിൽ ചേരുന്നതുമായി ബന്ധപ്പെട്ട് കനയ്യകുമാർ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയെന്നാണ് സൂചന. എന്നാൽ ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. കോൺഗ്രസ് നേതൃത്വവും ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. 

ഗുജറാത്തിലെ വർക്കിംഗ് പ്രസിഡണ്ടായി ജിഗ്നേഷ് മേവാനിയും ബിഹാറിലെ വർക്കിംഗ് പ്രസിഡണ്ടായി കനയ്യകുമാറും എത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

Story Highlights: Kanhaiya kumar to congress says reports

More Headlines

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ
എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
കേരളം ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ട് വി ഡി സ...
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയെന്ന് വി.ഡി സതീശൻ
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിർദ്ദേശം ഇന്ത്യയുടെ വൈവിധ്യത്തിന് എതിർ: രമേശ് ചെന്നിത്തല
വയനാട് പുനരധിവാസത്തിന് തടസ്സം സൃഷ്ടിക്കുന്ന കള്ളപ്രചരണങ്ങൾക്കെതിരെ സിപിഐഎം
രാഹുൽ ഗാന്ധിക്കെതിരായ ഭീഷണി: സംരക്ഷണം ഉറപ്പാക്കണമെന്ന് സ്റ്റാലിൻ

Related posts