
ജെഎൻയു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാർ കോൺഗ്രസിലേക്കെന്ന് സൂചന. വാർത്താ ഏജൻസിയായ എൻഐഎയാണ് ഇക്കാര്യം പുറത്തുവിട്ടത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കൂടാതെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ഉടൻ കൂടിക്കാഴ്ച നടന്നേക്കുമെന്നും സൂചനയുണ്ട്. രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്കുശേഷം കോൺഗ്രസിൽ ചേർന്നേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
കനയ്യ കുമാർ പാർട്ടിയിൽ എത്തിയാൽ യുവാക്കൾക്കിടയിൽ തരംഗം സൃഷ്ടിക്കാൻ ആകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. എന്നാൽ കോൺഗ്രസിൽ കനയ്യകുമാർ എത്തുമെന്നതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
Story Highlights: Kanhaiya kumar may join congress party.