
ജെഎന്യു വിദ്യാര്ഥി യൂണിയന് മുന് പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാറും രാഷ്ട്രീയ ദലിത് അധികാര് മഞ്ച് നേതാവും ഗുജറാത്ത് എംഎല്എയുമായ ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോണ്ഗ്രസില് ചേരും.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കഴിഞ്ഞയാഴ്ച ഇരുവരും കോൺഗ്രസ് നേതാവ് രാഹുല് ഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു. ഇരുവരും പാർട്ടിയിൽ ചേരുന്നതോടെ കൂടുതല് യുവാക്കളെ പാർട്ടിയിലേക്ക് ആകര്ഷിക്കാന് കഴിയുമെന്നാണ് കോണ്ഗ്രസിന്റെ വിലയിരുത്തൽ.
ഭഗത് സിങ് ജന്മവാര്ഷിക ദിനത്തില് ഇരുവരും അനുയായികളുമൊത്ത് പാര്ട്ടിയിൽ അംഗത്വമെടുക്കുമെന്ന് വാര്ത്താ ഏജന്സികള് റിപ്പോര്ട്ട് ചെയ്തു. ജിഗ്നേഷ് മേവാനിയെ ഗുജറാത്ത് കോണ്ഗ്രസ് വര്ക്കിങ് പ്രസിഡന്റാക്കുമെന്നും സൂചനയുണ്ട്.
Story highlight : Kanaya and Jignesh will join the Congress on Tuesday.