കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ ദുരൂഹ മരണം; മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി

Anjana

Kakkanad Deaths

കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ ദുരൂഹസാഹചര്യത്തില്‍ മൂന്ന് മരണം. സെന്‍ട്രല്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ മനീഷ് വിജയ്, സഹോദരി ശാലിനി, അമ്മ ശകുന്തള എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മനീഷിന്റെയും ശാലിനിയുടെയും മൃതദേഹങ്ങള്‍ തൂങ്ങിമരിച്ച നിലയിലും ശകുന്തളയുടേത് കട്ടിലിലുമായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

\
ജാര്‍ഖണ്ഡ് സ്വദേശിയായ മനീഷ് വിജയിയുടെ വീട്ടിലാണ് സംഭവം. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് മുറികളിലായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മനീഷിന്റെ മൃതദേഹം വീടിന്റെ മുന്‍ഭാഗത്തെ മുറിയിലും സഹോദരി ശാലിനിയുടെ മൃതദേഹം പിന്‍ഭാഗത്തെ മുറിയിലുമാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

\
ഒരാഴ്ചയായി മനീഷ് വിജയ് അവധിയിലായിരുന്നു. അവധി കഴിഞ്ഞിട്ടും ജോലിക്ക് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ക്വാര്‍ട്ടേഴ്‌സില്‍ അന്വേഷിച്ചെത്തി. വീട്ടില്‍ നിന്ന് രൂക്ഷമായ ദുര്‍ഗന്ധം പുറത്തേക്ക് വന്നതിനെ തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

\
കതക് പൊളിച്ച് അകത്തുകടന്ന പോലീസിനാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്താനായത്. അമ്മയും സഹോദരിയും മനീഷിനൊപ്പം താമസിക്കാന്‍ എത്തിയിട്ട് കുറച്ച് നാളുകളേ ആയിരുന്നുള്ളൂ. കഴിഞ്ഞ വര്‍ഷം ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ എക്സാം ഒന്നാം റാങ്കോടെ പാസ്സായ ശാലിനി അവിടെ ജോലിയില്‍ പ്രവേശിച്ചിരുന്നു.

  പുതിയ ബ്രൂവറിക്കെതിരെ വി ഡി സതീശൻ; സർക്കാരിനെ രൂക്ഷമായി വിമർശിച്ചു

\
മനീഷ് വിജയിയും കുടുംബവും ആരുമായും കാര്യമായ ബന്ധം പുലര്‍ത്തിയിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ഓഫീസിലും കാര്യമായ സൗഹൃദം പുലര്‍ത്താത്ത ഉദ്യോഗസ്ഥനായിരുന്നു മനീഷ്. പൊലീസ് അടുക്കള ഭാഗത്തുനിന്നും ഒരു സ്ത്രീയുടെ മൃതദേഹം തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയിരുന്നു.

\
അഴുകിയ നിലയിലായിരുന്നു മൃതദേഹം. വീടിന്റെ വാതില്‍ തുറക്കാന്‍ പൊലീസ് ശ്രമം ആരംഭിച്ചു. വീടിനകത്തെ മുറിയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

\
**ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056**

Story Highlights: Three bodies, including that of a Central Excise Assistant Commissioner, were found in a customs quarters in Kakkanad.

Related Posts
കാക്കനാട് കൂട്ടമരണം: ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
Kakkanad Deaths

കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. കസ്റ്റംസ് ഉദ്യോഗസ്ഥൻ, സഹോദരി, അമ്മ Read more

  കോട്ടയം നഴ്സിങ് കോളജ് റാഗിങ്: പരാതി ലഭിച്ചില്ലെന്ന് പ്രിൻസിപ്പൽ
കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ മൂന്ന് മൃതദേഹങ്ങള്‍: ദുരൂഹത
Kakkanad Customs Deaths

കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ കസ്റ്റംസ് കമ്മിഷണര്‍ മനീഷ് വിജയ്, അദ്ദേഹത്തിന്റെ അമ്മ, സഹോദരി Read more

ആശാവർക്കർമാരുടെ ആരോപണം തള്ളി ആരോഗ്യമന്ത്രി വീണ ജോർജ്
Asha workers protest

ആശാവർക്കർമാരുടെ ഓണറേറിയം വർധന ആവശ്യപ്പെട്ടുള്ള സമരത്തിനിടെ, ആരോഗ്യമന്ത്രി വീണ ജോർജ് വിശദീകരണങ്ങൾ നൽകി. Read more

കോൺഗ്രസ് നേതൃത്വവുമായുള്ള ചർച്ചകൾക്കു ശേഷവും ശശി തരൂർ അതൃപ്തൻ
Shashi Tharoor

കോൺഗ്രസ് നേതൃത്വവുമായി നടത്തിയ ചർച്ചകൾക്കു ശേഷവും ശശി തരൂർ അതൃപ്തിയിലാണ്. ദേശീയ തലത്തിൽ Read more

വിവാഹ ബ്യൂറോയ്ക്ക് 14,000 രൂപ പിഴ: വ്യാജ വിവരങ്ങൾ നൽകി വഞ്ചന
Marriage Bureau Fraud

വിവാഹിതരായ പെൺകുട്ടികളുടെ വിവരങ്ങൾ നൽകി വഞ്ചിച്ചതിന് വിവാഹ ബ്യൂറോയ്ക്ക് എതിരെ നടപടി. 14,000 Read more

കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ ദുരൂഹമരണം; കൂട്ട ആത്മഹത്യയെന്ന് സംശയം
Kakkanad Deaths

കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ അഡീഷണൽ കസ്റ്റംസ് കമ്മീഷണറുടെ വീട്ടിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ Read more

വിവാഹ വാഗ്ദാനം നൽകി പീഡനവും തട്ടിപ്പും; യുവാവ് അറസ്റ്റിൽ
sexual assault

വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. 25 Read more

  ദേശീയ ഗെയിംസ്: കേരളം പതിനൊന്നാമത്; ജിംനാസ്റ്റിക്സിൽ മികച്ച പ്രകടനം
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വിവിധ ജില്ലകളിൽ പ്രാദേശിക അവധി
Kerala By-elections

തിങ്കളാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൊല്ലം, കോട്ടയം, മലപ്പുറം Read more

അടൂർ, കല്പറ്റ കോടതികളിലെ ബോംബ് ഭീഷണി വ്യാജം
bomb threat

അടൂർ പോക്സോ കോടതിയിലും കല്പറ്റ കുടുംബ കോടതിയിലും ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് Read more

വിവാഹ ബ്യൂറോയ്ക്ക് ₹14,000 നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
Marriage Bureau Fraud

വിവാഹിതരായ പെൺകുട്ടികളുടെ വിവരങ്ങൾ നൽകി ഉപഭോക്താവിനെ കബളിപ്പിച്ചതിന് വിവാഹ ബ്യൂറോയ്ക്ക് എതിരെ ₹14,000 Read more

Leave a Comment