3-Second Slideshow

കഠിനംകുളം കൊലപാതകം: ഇൻസ്റ്റാഗ്രാം സുഹൃത്ത് അറസ്റ്റിൽ

നിവ ലേഖകൻ

Kadinamkulam Murder

കഠിനംകുളം പാടിക്കവിളകം ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യയായ ആതിരയെ (30) ചൊവ്വാഴ്ച പകൽ പതിനൊന്നരയോടെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. വീട്ടിലെ സ്കൂട്ടറും കാണാതായിരുന്നു. കൊലപാതകത്തിന് പിന്നിൽ ആതിരയുടെ ഇൻസ്റ്റാഗ്രാം സുഹൃത്തായ ജോൺസൺ ഔസേപ്പാണെന്ന് പോലീസ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ ജോൺസൺ ഔസേപ്പിന്റെ സ്വദേശം കൊല്ലം നീണ്ടകരയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിവാഹശേഷം എറണാകുളം ചെല്ലാനത്താണ് താമസിച്ചിരുന്നത്. ഭാര്യയും കുട്ടികളുമുണ്ടെങ്കിലും വേർപിരിഞ്ഞ് കൊച്ചിയിൽ താമസിക്കുകയായിരുന്നു. കൊലപാതകത്തിന് മൂന്ന് ദിവസം മുമ്പ് ജോൺസൺ ആതിരയിൽ നിന്ന് 2500 രൂപ വാങ്ങിയിരുന്നു. ഒരു വർഷമായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും പോലീസ് കണ്ടെത്തി. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.

റീലുകൾ അയച്ചായിരുന്നു ആദ്യ ബന്ധം. പിന്നീട് സാമ്പത്തിക ഇടപാടുകളും തുടങ്ങി. ആദ്യം ഒരു ലക്ഷത്തോളം രൂപ ആതിര ജോൺസണ് നൽകിയിരുന്നു. ആതിരയുടെ ചിത്രങ്ങൾ കാട്ടി ബ്ലാക്ക്മെയിൽ ചെയ്തായിരുന്നു പണം തട്ടിയെടുത്തിരുന്നത്. ഒടുവിൽ കൂടെ പോകണമെന്ന് ജോൺസൺ ആതിരയോട് ആവശ്യപ്പെട്ടെങ്കിലും ആതിര വിസമ്മതിച്ചു.

കൃത്യം നടന്ന ദിവസം രാവിലെ ഒമ്പത് മണിയോടെ ആതിരയുടെ വീട്ടിലെത്തിയ ജോൺസണ് ആതിര ചായ നൽകി. പിന്നീട് എന്തോ നൽകി മയക്കിയ ശേഷം കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നു. പ്രതി പെരുമാതുറയിലെ വാടക വീട്ടിൽ നിന്ന് കത്തിയുമായി പോകുന്നതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. നേരത്തെ ഇരുവരും പല സ്ഥലങ്ങളിലും ഒരുമിച്ച് പോയിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു. ക്ഷേത്രത്തിനടുത്തുള്ള ട്രസ്റ്റ് വക വീട്ടിലായിരുന്നു ആതിരയുടെ താമസം.

  കൊല്ലം കുളനടയിൽ അങ്കണവാടി കം ക്രഷ് വർക്കർ നിയമനം

രാവിലെ അഞ്ചരയോടെ ക്ഷേത്രത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് തിരിച്ചെത്തിയപ്പോഴാണ് ആതിരയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Story Highlights: Athira, wife of a priest at Kadinamkulam Padikavilakam temple, was found murdered; her Instagram friend, Johnson Ouseph, is the prime suspect.

Related Posts
വാടാനപ്പള്ളിയിൽ സഹപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ
Wadakkanchery Murder

തൃശ്ശൂർ വാടാനപ്പള്ളിയിൽ സഹപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിലായി. മദ്യലഹരിയിൽ ഉണ്ടായ വാക്കുതർക്കത്തിനിടെയാണ് Read more

സിഎംആർഎൽ-എക്സാലോജിക് കേസ്: കള്ളപ്പണ നിയമപ്രകാരം അന്വേഷണം വേണമെന്ന് ഇഡി
CMRL-Exalogic case

സിഎംആർഎൽ - എക്സാലോജിക് മാസപ്പടി ഇടപാട് കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്ന് Read more

കോട്ടയം: അഭിഭാഷകയും മക്കളും പുഴയിൽ ചാടി മരിച്ച സംഭവം; ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തും
Kottayam Suicide

കോട്ടയം നീർക്കാട് അഭിഭാഷക ജിസ്മോളും രണ്ട് മക്കളും പുഴയിൽ ചാടി മരിച്ച സംഭവത്തിൽ Read more

മുനമ്പം വിഷയത്തിൽ ബിജെപിയെ വിമർശിച്ച് സിപിഐഎം
Munambam land issue

മുനമ്പം ഭൂമി പ്രശ്നത്തിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് സിപിഐഎം. കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ Read more

അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു
Alappuzha Murder

ആലപ്പുഴയിൽ അയൽവാസികളുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. പുളിന്താനത്ത് ശരവണൻ്റെ ഭാര്യ വനജ (52) Read more

മുതലപ്പൊഴി പ്രതിസന്ധി: മന്ത്രിതല ചർച്ച ഇന്ന്
Muthalappozhy Sand Accumulation

മുതലപ്പൊഴിയിലെ മണൽ അടിഞ്ഞുകൂടുന്ന പ്രശ്നത്തിൽ മന്ത്രിതല ചർച്ച ഇന്ന്. ഫിഷറീസ് മന്ത്രി സജി Read more

  ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിയുമായി ഇടപാട് നടത്തിയെന്ന് തസ്ലീമയുടെ മൊഴി
കൊല്ലം പൂരത്തിലെ കുടമാറ്റത്തിൽ ഹെഡ്ഗേവാറിന്റെ ചിത്രം; വിവാദം
Kollam Pooram controversy

കൊല്ലം പൂരത്തിനിടെ പുതിയകാവ് ക്ഷേത്രത്തിലെ കുടമാറ്റത്തിൽ ആർ.എസ്.എസ്. നേതാവ് ഹെഡ്ഗേവാറിന്റെ ചിത്രം പ്രദർശിപ്പിച്ചത് Read more

വാടാനപ്പള്ളിയിൽ മദ്യലഹരിയിൽ യുവാവിനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി
Thrissur Murder

വാടാനപ്പള്ളിയിൽ മദ്യലഹരിയിൽ യുവാവിനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പത്തനംതിട്ട അടൂർ സ്വദേശി അനിൽകുമാറാണ് കൊല്ലപ്പെട്ടത്. Read more

വാടാനപ്പള്ളിയിൽ യുവാവിനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി
Thrissur Murder

തൃശ്ശൂർ വാടാനപ്പള്ളിയിൽ യുവാവിനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പത്തനംതിട്ട സ്വദേശി അനിൽകുമാർ (40) ആണ് Read more

Leave a Comment