Headlines

World

കാബൂളിൽ നിരപരാധികൾ കൊല്ലപ്പെട്ടത് കൈപ്പിഴ; ക്ഷമ ചോദിച്ച് യുഎസ്.

kabul us drone attack strike
Photo Credits: Aljazeera Khwaja & Tawfiq Sediqi/AP photo

ഓഗസ്റ്റ് 29ന് അഫ്ഗാനിസ്താനിലെ കാബൂളിൽ നടത്തിയ റോക്കറ്റ് ആക്രമണം കൈപ്പിഴയെന്ന് യുഎസ്. പ്രതിരോധ ആസ്ഥാനമായ പെന്റഗൺ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 യുഎസ് സൈനിക പിൻമാറ്റത്തിന് പിന്നാലെ നടന്ന റോക്കറ്റ് ആക്രമണത്തിൽ സന്നദ്ധപ്രവർത്തകൻ അടക്കം പത്തു നിരപരാധികൾ കൊല്ലപ്പെട്ടിരുന്നു. രണ്ടു വയസ്സുകാരി ഉൾപ്പെടെയുള്ള 7 കുട്ടികളും ആക്രമണത്തിന് ഇരയായിരുന്നു. യുഎസ് സൈനിക ജനറൽ കെന്നത്ത് മക്കൻസി സംഭവത്തിൽ ക്ഷമ ചോദിച്ചു.

 ഐഎസ് ഭീകരതയ്ക്ക് എതിരെ നടത്തിയ യുഎസ് പ്രത്യാക്രമണമാണ് 10 നിഷ്കളങ്കരുടെ കൊലപാതകത്തിൽ കലാശിച്ചത്. സ്ഫോടകവസ്തുക്കളുണ്ടെന്ന സംശയത്തിൽ കാർ പിന്തുടരുകയും തുടർന്ന് വീട്ടിലെത്തിയപ്പോൾ ആക്രമിക്കുകയും ചെയ്തെന്ന് ജനറൽ പറഞ്ഞു.

ചാവേറിനെ ലക്ഷ്യമിട്ട് നടത്തിയ പ്രത്യാക്രമണത്തിൽ തെറ്റായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നിഷ്കളങ്കർ ഇരയാക്കപ്പെടുകയായിരുന്നു. കൊല്ലപ്പെട്ടവർക്ക് ഐഎസുമായി ബന്ധമില്ലെന്നാണ് കണ്ടെത്തൽ.

Story Highlights: Kabul Drone strike was a tragic mistake says US.

More Headlines

ലെബനനിലെ പേജർ സ്ഫോടനം: ഇസ്രയേലിന്റെ രഹസ്യ സൈബർ യൂണിറ്റ് 8200-ന്റെ പങ്ക് സംശയിക്കപ്പെടുന്നു
അമേരിക്കയിലും കാനഡയിലും ദൃശ്യമായ നോർത്തേൺ ലൈറ്റ്സ്; അതിശക്തമായ സൗരജ്വാലയാണ് കാരണം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
ലെബനനിൽ തുടർച്ചയായ സ്ഫോടനങ്ങൾ: 9 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരിക്ക്
ട്രംപ്-മോദി കൂടിക്കാഴ്ച: അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുമായി മുൻ യുഎസ് പ്രസിഡന്റ് ചർച്ച നട...
ബ്രെക്സിറ്റ്: ബ്രിട്ടന്റെ സാമ്പത്തിക മേഖലയിൽ ആഘാതം; യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരത്തിൽ ഇടിവ്
ലെബനനിലെ പേജർ സ്ഫോടനം: നിർമാണത്തിൽ പങ്കില്ലെന്ന് തായ്‌വാൻ കമ്പനി
ലെബനോനിൽ ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചു; 2750 പേർക്ക് പരിക്ക്; ഇസ്രായേലിനെതിരെ പ്രതികാര ഭീഷണ...
സിറിയയിലും ലെബനനിലും ഹിസ്ബുള്ള പേജറുകൾ പൊട്ടിത്തെറിച്ച്; 16 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരുക...

Related posts