മറവിരോഗം: പൊതുജീവിതം അവസാനിപ്പിക്കുന്നതായി സാഹിത്യകാരൻ കെ സച്ചിദാനന്ദൻ

Anjana

K Satchidanandan public life withdrawal

സാഹിത്യകാരൻ കെ സച്ചിദാനന്ദൻ പൊതുജീവിതം അവസാനിപ്പിക്കുന്നതായി അറിയിച്ചു. മറവിരോഗം ബാധിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. എന്നാൽ കേരള സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനത്തിന്റെ കാലാവധി കഴിയുന്നത് വരെ ചുമതലയിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അഞ്ചുദിവസമായി ആശുപത്രിയിൽ ആണെന്ന് സച്ചിദാനന്ദൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഏഴ് വർഷം മുമ്പ് താത്കാലിക മറവിരോഗത്തിന് വിധേയനായിരുന്നുവെന്നും അന്നുമുതൽ മരുന്ന് കഴിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. നവംബർ 1-ന് പുതിയ രീതിയിൽ രോഗം തിരിച്ചുവന്നതായും അദ്ദേഹം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാൽ മരവിപ്പ്, കൈ വിറയൽ, സംസാരിക്കാൻ പറ്റായ്ക, ഓർമ്മക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ അൽപ്പനേരം മാത്രം നിൽക്കുന്നതായി സച്ചിദാനന്ദൻ വിശദീകരിച്ചു. സ്ട്രെസ്സാണ് ഈ രണ്ടാം അവതാരത്തിന് പ്രധാന കാരണമെന്ന് ഡോക്ടർമാർ പറഞ്ഞതായും അദ്ദേഹം കുറിച്ചു. യാത്ര, പ്രസംഗം എന്നിവ ഒഴിവാക്കുമെന്നും കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളിൽ മാത്രമേ ഇനി പങ്കെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഓർമ്മയും വായനയും ഭാവനയും ഉള്ളിടത്തോളം എഴുതുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: K Satchidanandan announces withdrawal from public life due to memory disorder

Leave a Comment