കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന പ്രമുഖ കഥാകൃത്ത് എം.ടി. വാസുദേവൻ നായരെ സന്ദർശിച്ച് മന്ത്രിമാരായ എ.കെ. ശശീന്ദ്രനും പി.എ. മുഹമ്മദ് റിയാസും എത്തി. കേരളത്തിന്റെ മഹാനായ എഴുത്തുകാരനായ എം.ടി. വാസുദേവൻ നായർ സാഹിത്യ മേഖലയിൽ പുതിയ ഉണർവും വഴിത്തിരിവും സൃഷ്ടിച്ച വ്യക്തിയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിൽ നിന്ന് ഇനിയും ഒരുപാട് കാര്യങ്ള് നമുക്ക് ലഭിക്കാനുണ്ടെന്നും, എം.ടി.യെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥന അദ്ദേഹത്തെ രക്ഷിക്കുമെന്നും പൂർണ ആരോഗ്യവാനായി തിരിച്ചു വരുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
എം.ടി. വാസുദേവൻ നായരുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിരുന്നു. അദ്ദേഹം ഇപ്പോഴും ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ്. ആരോഗ്യ സ്ഥിതിയിൽ മാറ്റം ഉണ്ടായാൽ പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ എം.എൻ. കാരശ്ശേരിയും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.
ഈ മാസം 15-ാം തീയതിയാണ് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് എം.ടി. വാസുദേവൻ നായരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ അദ്ദേഹം അബോധാവസ്ഥയിലാണ്. ഓക്സിജൻ മാസ്കിന്റെ സഹായത്തോടെയാണ് ഇപ്പോൾ ചികിത്സകൾ നടത്തുന്നത്. ഏറ്റവും വിദഗ്ധമായ ചികിത്സയാണ് അദ്ദേഹത്തിന് നൽകുന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കാർഡിയോളജി ഡോക്ടറായ രഘുറാമാണ് അദ്ദേഹത്തെ ചികിത്സിച്ചുകൊണ്ടിരിക്കുന്നത്. എം.ടി.യെ വെന്റിലേറ്ററിലേക്ക് മാറ്റുന്ന കാര്യത്തിൽ കുടുംബം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
Story Highlights: Ministers AK Saseendran and PA Muhammad Riyas visit critically ill author MT Vasudevan Nair at Kozhikode hospital