
കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിലെ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
താൽപര്യമുള്ളവരും യോഗ്യത ഉള്ളവരുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
ജോലി ഒഴിവുകൾ :
•വെറ്റ്ലാൻഡ് സ്പെഷ്യലിസ്റ്റ്
•വെറ്റ്ലാൻഡ് അനലിസ്റ്റ്
•പ്രൊക്യൂർമെന്റ് ഓഫീസർ
•പ്രൊജക്റ്റ് അസിസ്റ്റന്റ്
സംസ്ഥാനത്തെ തണ്ണീര്ത്തടങ്ങളുമായി ബന്ധപ്പെട്ട പദ്ധതി രൂപീകരണം, സമഗ്ര വികസന സംരക്ഷണ പദ്ധതി നടപ്പാക്കല്, ഗവേഷണം, അവബോധ പരിപാടികള്, വിഭവ സമാഹരണം തുടങ്ങിയവയാണ് സംസ്ഥാന തണ്ണീര്ത്തട അതോറിറ്റിയുടെ പ്രധാന ധർമ്മങ്ങൾ.
അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ തസ്തികകളിലേക്ക് യോഗ്യതയുള്ളവരും താൽപര്യമുള്ളവരുമായ ഉദ്യോഗാർഥികൾ നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും നവംബർ 12ന് മുൻപ് തിരുവനന്തപുരത്തെ അതോറിറ്റി ആസ്ഥാനത്ത് നേരിട്ടോ ഇ മെയിൽ വിലാസത്തിലോ അയച്ചുതരിക.
വിലാസം : മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി, നാലാം നില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ്, തമ്പാനൂർ, തിരുവനന്തപുരം-695001.
ഇ-മെയിൽ : swak.kerala@gmail.com,
swak.envt@kerala.gov.in.
അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ us.nivadaily@gmail.com എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.
Story highlight : Job vacancy at WATERSHED AUTHORITY.