നിങ്ങൾ സർക്കാർ ജോലി നേടാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം.
സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്ക് സഹായകരമാകുന്ന മേഖലകളിലെ ഗവേഷണങ്ങൾക്കായുള്ള മുഖ്യന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
കൃഷി,ജൈവവൈവിധ്യം,ഡിജിറ്റൽ സാങ്കേതികത,ജനിറ്റിക്സ്, കാലാവസ്ഥ വ്യതിയാനം,കേരളത്തിലെ തനത് സംസ്കാരം തുടങ്ങിയ മേഖലകളിലെ ഗവേഷണത്തിനായാണ് ഫെല്ലോഷിപ്പ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.രണ്ട് വർഷത്തേക്കാണ് ഫെല്ലോഷിപ്പ്.
ശമ്പളം : പ്രതിമാസം 50,000 മുതൽ ഒരു ലക്ഷം രൂപ വരെ.
പ്രായപരിധി : 40 വയസ്സ്.സ്ത്രീകൾക്കും അർഹതപ്പെട്ട മറ്റ് വിഭാഗങ്ങൾക്കും വയസ്സിൽ അഞ്ച് വർഷം ഇളവ് ലഭിക്കും.
യോഗ്യത : അപേക്ഷകർ ഡോക്ടറേറ്റ് നേടിയിട്ടുള്ള കേരളീയർ ആയിരിക്കണം.സർക്കാർ അംഗീകൃത സ്ഥാപനത്തിൽ സ്ഥിര ജോലിയുള്ള വ്യക്തിയെ ആയിരിക്കും ഗവേഷകൻ മെൻറർ ആയി തിരഞ്ഞെടുക്കുന്നത്.
കേരളത്തിലെ ഏതെങ്കിലും ഒരു സർവകലാശാലയിൽ നിന്നായിരിക്കണം ഗവേഷണം നടത്തേണ്ടത്.
അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ തസ്തികയിലേക്ക് താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾ http://159.89.167.203/kshecportal/public/index.php/navakerala_fellowship എന്ന വെബ്സൈറ്റ് വഴി ഒക്ടോബർ 20 നു മുൻപ് അപേക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ www.kshec.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക. ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ
അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.
Story highlight : job vacancy at navakerala post doctoral fellowship.