വിവിധ തസ്തികകളിലായി മാനേജ്മെൻറ് ട്രെയിനികൾ ആകാൻ മിൽമയിൽ അവസരം. മലബാർ മിൽമയിൽ എച്ച്.ആർ.ഡി, എൻജിനീയറിങ്, ഫിനാൻസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്.താല്പര്യമുള്ളവർ നിശ്ചിത ഫോർമാറ്റിൽ ബയോഡേറ്റ തയ്യാറാക്കി നോട്ടിഫിക്കേഷനിൽ കൊടുത്തിട്ടുള്ള ഇമെയിൽ വിലാസത്തിലേക്ക് സെപ്റ്റംബർ 20ന് മുൻപായി അയക്കുക.
യോഗ്യതയും ഒഴിവും
എച്ച്.ആർ.ഡി&അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ഹെഡ് ഓഫീസിൽ ഒരു ഒഴിവാണുള്ളത് . പേഴ്സണൽ മാനേജ്മെൻറ് / ഇൻഡസ്ട്രിയൽ റിലേഷൻസ്- ൽ MBA / പി ജി ആണ് ആവശ്യമായ യോഗ്യത. 15000 രൂപയാണ് പ്രതിമാസം സ്റ്റൈപ്പൻഡ് ലഭിക്കുന്നത്.
എഞ്ചിനീയറിംഗ് വിഭാഗത്തിൽ പാലക്കാട് ഡയറി (മെക്കാനിക്കൽ) ഒരു ഒഴിവ്, കോഴിക്കോട് ഡയറി (ഇലക്ട്രിക്കൽ) ഒരു ഒഴിവ്, മലയോര ഡയറി (മെക്കാനിക്കൽ) ഒരു ഒഴിവ്, ഹെഡ് ഓഫീസ് (ഇൻസ്ട്രമെന്റെഷൻ) ഒരു ഒഴിവ്, വയനാട് ഡയറി (മെക്കാനിക്കൽ) ഒരു ഒഴിവ് എന്നിങ്ങനെയാണ് ഒഴിവു വിവരങ്ങൾ. ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റഷന്/മെക്കാനിക്കൽ, എന്നിവയിൽ ബി.ടെക് എഞ്ചിനീയറിംഗ് ആണ് യോഗ്യത. 15000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ സ്റ്റൈപ്പൻഡ്.
ഫിനാൻസ് വിഭാഗത്തിൽ ഹെഡ് ഓഫീസിൽ ഒരു ഒഴിവുണ്ട്. സി.എ (ഇന്റർമീഡിയേറ്റ്) / ഐ.സി.ഡബ്ള്യു.എ ഇന്റർമീഡിയേറ്റ്/ എം.ബി.എ (ഫിനാൻസ്) ആണ് ആവശ്യമായ യോഗ്യത. 15000 രൂപയാണ് പ്രതിമാസ സ്റ്റൈപ്പന്റ്.
അപേക്ഷിക്കാനുള്ള രീതി
ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ താഴെക്കൊടുത്തിരിക്കുന്ന ഫോർമാറ്റിൽ ബയോഡേറ്റ തയ്യാറാക്കിയശേഷം താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക.
Story highlight : job vacancies in milma.