ഇന്ത്യൻ അഗ്രിക്കൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വിവിധ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിവിധ തസ്തികളിലായി ആകെ 38 ഒഴിവുകളാണുള്ളത്. സെപ്റ്റംബർ 4 മുതൽ 24 വരെ അപേക്ഷിക്കാം. 15000-47000 രൂപവരെയാണ് ശമ്പളം. അപേക്ഷകൾ സമർപ്പിക്കുന്നതിന് മുൻപായി ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക.
ഒഴിവുകൾ
റിസർച്ച് അസോസിയേറ്റ്-02
സീനിയർ റിസർച്ച് ഫെല്ലോ -03
യങ് പ്രൊഫഷണൽ I-16
ലാബ് കം ഫീൽഡ് വർക്കർ -17
പ്രായപരിധി
റിസർച്ച് അസോസിയേറ്റ്-40 വയസ് വരെ
സീനിയർ റിസർച്ച് ഫെല്ലോ -40 വയസ് വരെ
യങ് പ്രൊഫഷണൽ I-35 വയസ് വരെ
ലാബ് കം ഫീൽഡ് വർക്കർ -പ്രായപരിധിയില്ല
വിദ്യാഭ്യാസ യോഗ്യത:
റിസർച്ച് അസോസിയേറ്റ്
പരിസ്ഥിതി ശാസ്ത്രം / മൈക്രോബയോളജി / ബയോകെമിസ്ട്രി / പ്ലാന്റ് ഫിസിയോളജി / ലൈഫ് സയൻസസ് എന്നിവയിൽ പിഎച്ച്ഡി
അഭിലഷണീയ യോഗ്യത: 6 മാസവും അതിനുമുകളിലും ഉള്ള ഗവേഷണ പരിചയം
സീനിയർ റിസർച്ച് ഫെല്ലോ
ബയോകെമിസ്ട്രി/ ഫിസിയോളജി/ മൈക്രോബയോളജി/ ലൈഫ് സയൻസസ് അഭിലഷണീയ യോഗ്യത: 6 മാസവും അതിനുമുകളിലും ഉള്ള ഗവേഷണ പരിചയം
യങ് പ്രൊഫഷണൽ I
ബിഎസ്സി (കൃഷി) അല്ലെങ്കിൽ ബിഎസ്സി. (സസ്യശാസ്ത്രം; കുറഞ്ഞത് ആറുമാസത്തെ ഗവേഷണ പരിചയമുള്ളത്)
അഭിലഷണീയ യോഗ്യത: 6 മാസവും അതിനുമുകളിലുള്ളതുമായ ഗവേഷണ പരിചയം
ലാബ് കം ഫീൽഡ് വർക്കർ
പത്താം പാസ്സ്
അഭിലഷണീയ യോഗ്യത: 6 മാസവും അതിൽ കൂടുതലും ഉള്ള ഗവേഷണ പരിചയം
അപേക്ഷിക്കേണ്ട വിധം:
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 24, 2021ന് മുൻപായി അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷയോടൊപ്പം പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, പ്ലസ് ടു സർട്ടിഫിക്കറ്റ്, ബി. എസ് സി , എം. എസ് സി , പി എച്ച് ഡി മാർക്ക്, ഡിഗ്രി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ നൽകണം. അഭിമുഖം ഓൺലൈൻ വഴിയാണ് നടക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ www.iari.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Story highlight : job vacancies in Indian agricultural research Institute.