പത്തനംതിട്ട പെരുന്നാട്ടെ സിഐടിയു-ഡിവൈഎഫ്ഐ പ്രവർത്തകൻ ജിതിന്റെ കൊലപാതക കേസിലെ പ്രതി വിഷ്ണുവിന് സംഘപരിവാർ ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ജിതിനെ കുത്തിയത് ബിജെപി പ്രവർത്തകനായ വിഷ്ണുവാണെന്ന് ദൃക്സാക്ഷി നേരത്തെ വെളിപ്പെടുത്തിയിരുന്നു. കാറിൽ നിന്ന് വടിവാൾ എടുത്തപ്പോൾ മൂന്ന് പേർ ജിതിനെ പിടിച്ചുനിർത്തിയെന്നും ദൃക്സാക്ഷി പറഞ്ഞിരുന്നു. വിഷ്ണുവിന് ആർഎസ്എസ് ബന്ധമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് നേരത്തെ അവകാശപ്പെട്ടിരുന്ന സാഹചര്യത്തിലാണ് ഈ വെളിപ്പെടുത്തൽ.
വിഷ്ണു പ്രദേശത്തെ സജീവ സംഘപരിവാർ പ്രവർത്തകനാണെന്ന് സിപിഎം നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു. കൊലയാളി സംഘത്തിലെ മുഴുവൻ പ്രതികളെയും പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്കെതിരെ കസ്റ്റഡി അപേക്ഷ ഉടൻ സമർപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.
കേസിലെ മുഖ്യപ്രതിയായ വിഷ്ണുവിനെ ആയുധങ്ങൾ സഹിതം ഇന്നലെ പോലീസ് പിടികൂടി. നൂറനാട്ടിൽ നിന്നാണ് പ്രതിയെയും കൂട്ടാളികളെയും പിടികൂടിയത്. ജിതിന്റെ മൃതദേഹം കോന്നി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജിതിന്റെ സംസ്കാരം നാളെ നടക്കും.
Story Highlights: Images emerge suggesting RSS links of Vishnu, accused in the murder of CITU-DYFI worker Jithin in Pathanamthitta.