മകളെ പീഡിപ്പിച്ചയാളെ അമ്മ കറണ്ടടിപ്പിച്ച് കൊലപ്പെടുത്തി

നിവ ലേഖകൻ

Jharkhand electrocution

ജാർഖണ്ഡിലെ സാഹിബ്ഗഞ്ച് രാധാനഗറിൽ പ്രായപൂർത്തിയാകാത്ത മകളെ നിരന്തരം പീഡിപ്പിച്ച രാജു മണ്ടൽ എന്നയാളെ അമ്മ കറണ്ട് അടിപ്പിച്ച് കൊലപ്പെടുത്തി. മകളെ ഉപദ്രവിക്കുന്നതിനൊപ്പം വീട്ടിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കുന്നതും രാജുവിന്റെ പതിവായിരുന്നു. ഗ്രാമവാസികളോട് പരാതി പറഞ്ഞിട്ടും ഫലമില്ലാതെ വന്നതോടെയാണ് അമ്മയും മകളും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാനസിക വിഭ്രാന്തിയുള്ള രാജു മറ്റുള്ളവരുടെ വീടുകളിലും അതിക്രമിച്ച് കയറാറുണ്ടെന്ന് പോലീസ് പറയുന്നു. പദ്ധതി പ്രകാരം വെള്ളിയാഴ്ച ഇരുവരും ഇലക്ട്രിക്ക് വയർ വാങ്ങി, അതിന്റെ സുരക്ഷാ കവർ നീക്കം ചെയ്ത് മുളവടിയിൽ ചുറ്റി വൈദ്യുതി കടന്നുപോകുന്ന കോപ്പർ വയറുമായി ബന്ധിപ്പിച്ചു വാതിലിനു മുന്നിൽ വച്ചു. വെള്ളിയാഴ്ച രാജു വീട്ടിലെത്തിയില്ല.

എന്നാൽ പിറ്റേന്ന് രാത്രി പത്തുമണിയോടെ മദ്യപിച്ച് ബോധമില്ലാതെ എത്തിയ രാജു അമ്മയെയും മകളെയും ചീത്തവിളിക്കുകയും വീട്ടിനകത്തേക്ക് കയറുന്നതിനിടയിൽ ഷോക്കേറ്റ് മരിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് തന്നെ മരിച്ച രാജുവിന്റെ മരണത്തിന് പിന്നാലെ അമ്മയെയും മകളെയും പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തമായ പദ്ധതി തയ്യാറാക്കി കൊലപാതകം നടത്തിയതിനാൽ അമ്മയെ ജയിലിലടച്ചു.

  കൊച്ചി നെട്ടൂരിൽ കണ്ടെയ്നർ ലോറിയിലെത്തിയ കവർച്ചാസംഘം പിടിയിൽ

മകളെ ജുവനൈൽ ഹോമിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

Story Highlights: A mother in Jharkhand electrocuted a man who allegedly repeatedly harassed her minor daughter.

Related Posts
തൃശ്ശൂരിൽ ഇരട്ട സഹോദരന്മാരായ പോലീസുകാർ തമ്മിൽ കയ്യാങ്കളി; എസ് ഐയുടെ കൈ ഒടിഞ്ഞു
police officer fight

തൃശ്ശൂരിൽ ഇരട്ട സഹോദരന്മാരായ പോലീസുകാർ തമ്മിൽ കയ്യാങ്കളി നടന്നു. പഴയന്നൂർ സ്റ്റേഷനിലെ എസ് Read more

കോട്ടയം രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം
Jewelry owner attack

കോട്ടയം രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. Read more

തേവലക്കരയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന് യാത്രാമൊഴി; സംസ്കാരം ഇന്ന് വൈകിട്ട്
Kollam student death

തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന് നാട് Read more

  ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് സീസൺ-2 ഗ്രാന്റ് ലോഞ്ച് 2025 ജൂലൈ 20-ന്
ശീതള പാനീയത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി; കാമുകിയുടെ മൃതദേഹം പുഴയിലെറിഞ്ഞ് യുവാവ്
girlfriend murder case

ലഖ്നൗവിൽ കാമുകിയെ ശീതള പാനീയത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി. ലളിത്പൂരിൽ വെച്ച് ലിവ് Read more

കൊച്ചിയിൽ ദമ്പതികളെ പെട്രോൾ ഒഴിച്ചു കത്തിച്ച് യുവാവ് ജീവനൊടുക്കി; ദമ്പതികൾക്ക് ഗുരുതര പരിക്ക്
Kochi couple ablaze

കൊച്ചി വടുതലയിൽ ദമ്പതികൾക്ക് നേരെ പെട്രോൾ ഒഴിച്ചുള്ള ആക്രമണം. അയൽവാസിയായ യുവാവ് വില്യംസ് Read more

തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും
Thevalakkara student death

കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ് Read more

തേവലക്കരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കുന്നു
Kerala school electrocution

കൊല്ലം തേവലക്കര സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ Read more

  കോട്ടയം രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം
കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മന്ത്രിമാരുടെ ഇടപെടൽ, അടിയന്തര അന്വേഷണത്തിന് ഉത്തരവ്
Student electrocution Kollam

കൊല്ലം തേവലക്കരയിൽ സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി Read more

കൊച്ചി നെട്ടൂരിൽ കണ്ടെയ്നർ ലോറിയിലെത്തിയ കവർച്ചാസംഘം പിടിയിൽ
Kochi robbery gang

തമിഴ്നാട്ടിൽ നിന്നും കാർ മോഷ്ടിച്ച സംഘം കണ്ടെയ്നറുമായി കൊച്ചിയിലേക്ക് കടന്നു. രഹസ്യവിവരത്തെ തുടർന്ന് Read more

ആഡംബര ജീവിതത്തിനായി കുഞ്ഞുങ്ങളെ വിറ്റു; അമ്മയ്ക്ക് 5 വർഷം തടവ്
selling kids

ആഡംബര ജീവിതം നയിക്കാൻ സ്വന്തം കുഞ്ഞുങ്ങളെ വിറ്റ് ചൈനീസ് യുവതി. ഗുവാങ്സി പ്രവിശ്യയിൽ Read more

Leave a Comment