തിരുവനന്തപുരം: ലൈംഗിക അതിക്രമ കേസിൽ നടൻ ജയസൂര്യ ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകും. ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ച കേസിലാണ് ജയസൂര്യ ചോദ്യം ചെയ്യലിന് എത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ കന്റോൺമെന്റ് എസ് എച്ച് ഒക്ക് മുന്നിൽ ഇന്ന് പത്ത് മണിക്ക് ഹാജരാകണമെന്നാണ് നോട്ടീസ്.
ചോദ്യം ചെയ്യാൻ ഹാജരായാൽ അറസ്റ്റ് ചെയ്ത ജാമ്യത്തിൽ വിടണമെന്ന കോടതി നിർദ്ദേശത്തെ തുടർന്നാണ് നടൻ ഇന്ന് എത്തുന്നത്. 2008 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊച്ചി സ്വദേശിയായ നടിയെ സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ജയസൂര്യ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി.
ഈ കേസിലാണ് നടൻ ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുന്നത്.
Also Read: