കോഴിക്കോട് നരിക്കുനിയില് രണ്ട് വയസ്സുകാരന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില് വീടിന് സമീപത്തെ കിണറുകളിലെ വെള്ളത്തില് നിന്നും കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.
നാലിടങ്ങളില്‍ നിന്നുമായി ശേഖരിച്ച വെള്ളത്തിന്റെ സാമ്പിളുകളിലാണ് കോളറ ബാക്ടീരിയയെ കണ്ടെത്തിയത്.
നരിക്കുനിയിലും പെരുമണ്ണയിലുമായാണ് പരിശോധന നടത്തിയത്.സംഭവുമായി ബന്ധപ്പെട്ട് ജില്ലാ ആരോഗ്യ വകുപ്പ് അടിയന്തിര യോഗം ചേരാൻ തീരുമാനിച്ചു.
രണ്ടാഴ്ച്ചയ്ക്ക് മുൻപാണ് ഭക്ഷ്യവിഷ ബാധയേറ്റ് മുഹമ്മദ് യാമിന് എന്ന രണ്ട് വയസ്സുകാരൻ മരണപ്പെട്ടത്.
നവംബര് 11 ആം തീയതി പ്രദേശത്തെ വിവാഹ വീട്ടില് പാകം ചെയ്ത ചിക്കന് റോൾ കഴിച്ചതോടെയാണ് കുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റത്.
ശാരീരിക അസ്വസ്ഥകളനുഭവപ്പെട്ട കുട്ടിയെ ആദ്യം എളേറ്റില് വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആരോഗ്യനില ഗുരുതരമായതിനാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Story highlight : Investigation into the death of a two year old boy in Narikuni revealed the presence of cholera bacteria in water.