Headlines

Crime News, Kerala News

കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനി: മാതാപിതാക്കളോടൊപ്പം പോകാൻ വിസമ്മതം

കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനി: മാതാപിതാക്കളോടൊപ്പം പോകാൻ വിസമ്മതം

കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പെൺകുട്ടി മാതാപിതാക്കളുടെ കൂടെ പോകാൻ താൽപര്യമില്ലെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു. സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ ഷാനിബ ബീഗം പറഞ്ഞതനുസരിച്ച്, അമ്മ കുറേ ജോലികൾ ചെയ്യിപ്പിക്കുകയും അടിക്കുകയും ചെയ്യുമെന്ന് കുട്ടി കമ്മീഷന് മുന്നിൽ വിശദീകരിച്ചു. മൂത്ത കുട്ടിയായതിനാൽ അമ്മ കൂടുതൽ വഴക്ക് പറയാറുണ്ടായിരുന്നുവെന്നും കുട്ടി വ്യക്തമാക്കി. പത്ത് ദിവസത്തെ കൗൺസിലിങ്ങിനു ശേഷം മാതാപിതാക്കളുടെ കൂടെ വിടണോ എന്ന് തീരുമാനിക്കുമെന്നും കുട്ടിയുടെ പൂർണ്ണ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേരളത്തിൽ തന്നെ നിൽക്കാനും ഇവിടെ തന്നെ പഠിക്കാനുമാണ് കുട്ടിയുടെ ആഗ്രഹം. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കുട്ടിയെ തിരികെ സിഡബ്ല്യുസിയിൽ എത്തിക്കുമെന്നും, തൽക്കാലം മാതാപിതാക്കൾക്കൊപ്പം അയക്കുന്നില്ലെന്നും തീരുമാനിച്ചു. കുട്ടിയുടെ സഹോദരങ്ങളെയും നിർത്താമെന്ന് സിഡബ്ല്യൂസി അറിയിച്ചു. കുട്ടിയുടെ തീരുമാനത്തോട് അമ്മയും പൂർണ്ണസമ്മതം നൽകിയിട്ടുണ്ട്.

കുട്ടി അമ്മയുടെ ബാഗിൽ നിന്നും പൈസ എടുത്താണ് ഇറങ്ങിയതെന്നും, കഴക്കൂട്ടത്തു നിന്ന് ബസ്സിൽ കയറി റെയിൽവേ സ്റ്റേഷനിൽ എത്തിയെന്നും വ്യക്തമാക്കി. അസമിലേക്ക് പോകണമെന്ന ചിന്തയിൽ ആദ്യം ട്രെയിൻ കയറി, പിന്നീട് കന്യാകുമാരിയിൽ എത്തിയപ്പോൾ അടുത്ത ട്രെയിനിൽ യാത്ര തുടർന്നു. ട്രെയിനിൽ ഒരു സ്ത്രീ ബിരിയാണി വാങ്ങി നൽകിയെന്നും, അതിനുശേഷം ഉറങ്ങുമ്പോഴാണ് തന്നെ കണ്ടെത്തിയതെന്നും കുട്ടി വിശദീകരിച്ചു. 36 മണിക്കൂറുകൾക്ക് ശേഷം വിശാഖപട്ടണത്തെ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ട്വന്റിഫോർ ന്യൂസിന്റെ നിർണായക ഇടപെടലാണ് കുട്ടിയെ കണ്ടെത്താൻ സഹായിച്ചത്.

Story Highlights: Assam girl found in Visakhapatnam refuses to return with parents, seeks to stay in Kerala

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Related posts

Leave a Reply

Required fields are marked *