Headlines

Politics

ടി.പി ചന്ദ്രശേഖരന്‍ കേസ്: ശിക്ഷാ ഇളവ് ശുപാര്‍ശ കത്ത് ചോര്‍ന്നതില്‍ അന്വേഷണം

ടി.പി ചന്ദ്രശേഖരന്‍ കേസ്: ശിക്ഷാ ഇളവ് ശുപാര്‍ശ കത്ത് ചോര്‍ന്നതില്‍ അന്വേഷണം

ടി.പി ചന്ദ്രശേഖരന്‍ കൊലപാതക കേസിലെ പ്രതികളുടെ ശിക്ഷാ ഇളവ് ശുപാര്‍ശ കത്ത് ചോര്‍ന്നതില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ജയില്‍ വകുപ്പും പൊലീസും ചേര്‍ന്ന് മാധ്യമങ്ങള്‍ക്ക് കത്ത് എങ്ങനെ ചോര്‍ന്നുവെന്ന് അന്വേഷിക്കും. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹൈക്കോടതി വിധി മറികടന്ന് ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സജിത്ത് തുടങ്ങിയ പ്രതികള്‍ക്ക് ശിക്ഷയിളവ് നല്‍കാനുള്ള ശുപാര്‍ശയാണ് ചോര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ കത്ത് മാധ്യമങ്ങള്‍ക്ക് എങ്ങനെ ചോര്‍ന്നുവെന്നതാണ് പരിശോധിക്കുന്നത്.

ജയില്‍ വകുപ്പ് അതീവ രഹസ്യമായി തയ്യാറാക്കി സര്‍ക്കാരിന് നല്‍കിയ പട്ടിക ചോര്‍ന്നതില്‍ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ജയില്‍ വകുപ്പുമായി ബന്ധപ്പെട്ട വീഴ്ചകള്‍ ജയില്‍ വകുപ്പ് ഡി.ഐ.ജിയും പോലീസ് വകുപ്പുമായി ബന്ധപ്പെട്ട വീഴ്ചകള്‍ കണ്ണൂര്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസും അന്വേഷിക്കും.

More Headlines

കേരളം ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ട് വി ഡി സ...
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയെന്ന് വി.ഡി സതീശൻ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിർദ്ദേശം ഇന്ത്യയുടെ വൈവിധ്യത്തിന് എതിർ: രമേശ് ചെന്നിത്തല
മൈനാഗപ്പള്ളി അപകടം: രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
വയനാട് പുനരധിവാസത്തിന് തടസ്സം സൃഷ്ടിക്കുന്ന കള്ളപ്രചരണങ്ങൾക്കെതിരെ സിപിഐഎം

Related posts