പാരാലിമ്പിക്‌സ്: ഇന്ത്യയുടെ അവനിയ്ക്ക് രണ്ടാം മെഡൽ.

Anjana

ഇന്ത്യയുടെ അവനിയ്ക്ക് രണ്ടാം മെഡൽ
ഇന്ത്യയുടെ അവനിയ്ക്ക് രണ്ടാം മെഡൽ
Photo Credit: Twitter

ടോക്യോ: പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് ഒരു മെഡൽ കൂടി സ്വന്തമായി. വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ എസ്.എച്ച് വൺ വിഭാഗത്തിൽ വെങ്കലമെഡൽ കരസ്ഥമാക്കി ഇന്ത്യയുടെ അവനി ലേഖറ. ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യ നേടുന്ന 12-ാം മെഡലാണിത്.

 ടോക്യോ പാരാലിമ്പിക്സിൽ അവനി സ്വന്തമാക്കുന്ന രണ്ടാം മെഡലാണിത്. മുൻപ് വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ അവനി സ്വർണം കരസ്ഥമാക്കിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതോടെ പാരാലിമ്പിക്സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാതാരമെന്ന റെക്കോഡിന് ഉടമയായി അവനി മാറി. 445.9 പോയന്റ് നേടിക്കൊണ്ടാണ് വെറും 19 വയസ്സ് മാത്രം പ്രായമുള്ള അവനി വെങ്കലമെഡൽ സ്വന്തമാക്കിയത്.

ഈ ഇനത്തിൽ തന്നെ ജർമനിയുടെ ഹിൽട്രോപ്പ് വെള്ളിയും ചൈനയുടെ സി.പി.ഷാങ് സ്വർണവും നേടി. അവനി ഫൈനലിലേക്ക് യോഗ്യത നേടിയത് യോഗ്യതാ റൗണ്ടിൽ നിന്നും രണ്ടാം സ്ഥാനം നേടിക്കൊണ്ടാണ്. ഈ വെങ്കലമെഡൽ നേട്ടത്തോടെ രണ്ട് സ്വർണവും ആറ് വെള്ളിയും നാല് വെങ്കലവുമാണ് ഇന്ത്യയുടെ പക്കലുള്ളത്.

Story highlight : India’s Avani wins bronze in Paralympic shooting.