ഇന്ത്യൻ മഹാസമുദ്രത്തിൽ നാവികസേന നടത്തിയ തിരച്ചിലിൽ വൻ ലഹരിമരുന്ന് വേട്ടയാണ് നടന്നത്. 2500 കിലോഗ്രാം ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. ഇതിൽ 2386 കിലോ ഹാഷിഷും 121 കിലോ ഹെറോയിനും ഉൾപ്പെടുന്നു. മാർച്ച് 31ന് പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംശയാസ്പദമായ ബോട്ടുകളുടെ സാന്നിധ്യം നാവികസേനയുടെ പി81 എയർക്രാഫ്റ്റ് കണ്ടെത്തിയത്. ഈ വിവരം ഐഎൻഎസ് തർകശ് എന്ന യുദ്ധക്കപ്പലിന് കൈമാറുകയും തുടർന്ന് ബോട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
ഐഎൻഎസ് തർകശ് എന്ന യുദ്ധക്കപ്പലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. വെസ്റ്റേൺ നേവൽ കമാൻഡിന്റെ കീഴിലാണ് ഈ യുദ്ധക്കപ്പൽ പ്രവർത്തിക്കുന്നത്. ബോട്ടിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ മുംബൈയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും.
ലഹരിമരുന്ന് എവിടെ നിന്നാണ് കൊണ്ടുവന്നതെന്നും എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നും നിലവിൽ വ്യക്തമല്ല. നിയമവിരുദ്ധ ഇടപാടുകളിൽ ഏർപ്പെട്ടിരിക്കുന്ന ബോട്ടുകളെ കുറിച്ചുള്ള വിവരമാണ് പി81 എയർക്രാഫ്റ്റിൽ നിന്ന് ലഭിച്ചത്. മേഖലയിലെ വിവിധ ബോട്ടുകളിൽ പരിശോധന നടത്തിയതിനെ തുടർന്നാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. 2386 കിലോ ഹാഷിഷും 121 കിലോ ഹെറോയിനുമാണ് പിടിച്ചെടുത്തത്.
Story Highlights: The Indian Navy seized 2500 kg of narcotics, including 2386 kg of hashish and 121 kg of heroin, from a suspicious boat in the Indian Ocean.