പാകിസ്ഥാന്റെ യുദ്ധഭീഷണിക്കിടയിൽ, ഇന്ത്യൻ നാവികസേന അറബിക്കടലിൽ ശക്തിപ്രകടനം നടത്തി. വിശാഖപട്ടണം, കൊൽക്കത്ത തുടങ്ങിയ ഡിസ്ട്രോയർ ക്ലാസ് യുദ്ധക്കപ്പലുകളും നീല്ഗിരി ക്ലാസ് അടക്കമുള്ള ഫ്രിഗേറ്റ് യുദ്ധക്കപ്പലുകളും അഭ്യാസ പ്രകടനത്തിൽ പങ്കെടുത്തു. പാകിസ്ഥാന്റെ ഏത് വെല്ലുവിളിയും നേരിടാൻ ഇന്ത്യൻ നാവികസേന സജ്ജമാണെന്ന് വെസ്റ്റേൺ നേവൽ കമാൻഡ് വ്യക്തമാക്കി.
പഹൽഗാം ആക്രമണത്തിന് ഉത്തരവാദികളായവർക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിൽ പറഞ്ഞു. ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടാണെന്നും ലോകരാജ്യങ്ങൾ പിന്തുണ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കശ്മീരിൽ സമാധാനം പുലരുന്നതിൽ എതിർപ്പുള്ളവരാണ് ഭീകരാക്രമണത്തിന് പിന്നിലെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഇന്ത്യ ഉറി ഡാം തുറന്നതിനെ തുടർന്ന്, പാക് അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. നദീതീരങ്ങളിൽ താമസിച്ചിരുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. മുന്നറിയിപ്പില്ലാതെ ഇന്ത്യ ഉറി ഡാം തുറന്നതോടെ ഝലം നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതാണ് വെള്ളപ്പൊക്കത്തിന് കാരണം.
ഇന്ത്യ വിസ റദ്ദാക്കിയതിനാൽ പാകിസ്ഥാനിലേക്ക് മടങ്ങാൻ പാക് പൗരന്മാർക്ക് അനുവദിച്ച സമയം ഇന്ന് അവസാനിക്കും. ആയുധങ്ങളും കപ്പലുകളും തയ്യാറാക്കി യുദ്ധസജ്ജമാക്കി നിർത്തുന്നതിന്റെ ഭാഗമായാണ് നാവികസേനയുടെ അഭ്യാസ പ്രകടനം നടന്നത്. വെസ്റ്റേൺ നേവൽ കമാൻഡാണ് യുദ്ധക്കപ്പലുകൾ തയ്യാറാക്കി നിർത്തിയിരിക്കുന്നത്.
Story Highlights: Amidst war threats from Pakistan, the Indian Navy conducted a show of strength in the Arabian Sea.