
ഇന്ത്യ-ചൈന അതിർത്തിയിൽ കരസേനയുടെ സൈനികാഭ്യാസവുമായി ഇന്ത്യ. കാർഗിൽ യുദ്ധത്തിൽ ഉപയോഗിച്ച ബോഫോഴ്സ് തോക്കുകൾ അടക്കം കരസേന പ്രയോഗിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
എന്നാൽ അതിർത്തിയിലേത് പതിവ് പരിശീലനം മാത്രമാണെന്നും അതിർത്തിയിൽ പ്രശ്നങ്ങളില്ലെന്നും കരസേന അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയുടെ അതിർത്തിയിൽ ഇത്തരത്തിൽ സൈനികാഭ്യാസങ്ങൾ നടത്തുന്നുണ്ടെന്നാണ് സൂചന.
വടക്കുകിഴക്കൻ അതിർത്തി മേഖലയിലെ പ്രദേശവാസികളുടെ ആത്മവിശ്വാസം കൂട്ടുകയാണ് കരസേനയുടെ ലക്ഷ്യം. അതേസമയം ചൈന അതിർത്തിയിൽ മൂന്ന് ഗ്രാമങ്ങൾ നിർമ്മിക്കുന്നതിന് ഇടയിലാണ് ഇന്ത്യയുടെ സൈനികാഭ്യാസം.
ഗ്രാമങ്ങൾ ചൈന ബങ്കറായി ഉപയോഗിക്കാൻ കൂടിയാണ് നിർമ്മിക്കുന്നതെന്നാണ് സൂചന.
Story Highlights: Indian military exercise at India-China Border