രാജസ്ഥാനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നു; വിമാന സർവീസുകൾ റദ്ദാക്കി

India Pakistan border calm

◾രാജസ്ഥാനിലെ ബാർമർ, ജയ്സാൽമീർ മേഖലകളിൽ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയെത്തുന്നു. സംഘർഷാവസ്ഥ പൂർണ്ണമായി ഒഴിഞ്ഞതോടെ ഇന്ത്യ-പാക് അതിർത്തികൾ ശാന്തമായിരിക്കുകയാണ്. ജമ്മു കശ്മീരിലെ അതിർത്തി മേഖലകളൊഴിച്ചുള്ള സ്കൂളുകളും കോളേജുകളും ഇന്ന് തുറന്നു പ്രവർത്തിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ന് മുതൽ ബാർമറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതാണ്. സുരക്ഷയുടെ ഭാഗമായി എയർ ഇന്ത്യയും ഇൻഡിഗോയും വിവിധ സ്ഥലങ്ങളിലേക്കുള്ള ഇന്നത്തെ വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽ നിന്ന് ഒഴിഞ്ഞുപോയ ആളുകൾ തിരികെ എത്തിതുടങ്ങി.

ജമ്മു, സാംബ, അഖ്നൂർ, കത്വ എന്നിവിടങ്ങളിൽ ഡ്രോണുകളെ കണ്ടെന്നുള്ള റിപ്പോർട്ടുകൾക്ക് ശേഷം പിന്നീട് ഡ്രോണുകൾ കണ്ടിട്ടില്ലെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. വെടിനിർത്തൽ ഇപ്പോഴും നിലനിൽക്കുന്നുവെന്നും സൈന്യം വ്യക്തമാക്കി. അതേസമയം, പഞ്ചാബിലെ അമൃത്സർ ഉൾപ്പെടെയുള്ള മേഖലകളിൽ ജാഗ്രതയും നിയന്ത്രണങ്ങളും തുടരുകയാണ്.

എയർ ഇന്ത്യ ജമ്മു, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഇൻഡിഗോ ജമ്മു, അമൃത്സർ, ചണ്ഡീഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സർവീസുകൾ റദ്ദാക്കിയതെന്ന് ഇൻഡിഗോ അറിയിച്ചു.

സ്ഥിതിഗതികൾ സജീവമായി നിരീക്ഷിച്ചു വരികയാണെന്നും യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് വെബ്സൈറ്റിലോ ആപ്പിലോ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഇൻഡിഗോ വിമാനകമ്പനി നിർദ്ദേശിച്ചു. മേഖലയിൽ ബ്ലാക്ക് ഔട്ട് നിലനിൽക്കുന്നുണ്ട്.

സ്ഥിതിഗതികൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് എയർ ഇന്ത്യ അറിയിച്ചു.

Story Highlights: രാജസ്ഥാനിലെ ബാർമറിൽ ഇന്ന് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കും.

Related Posts
വിമാനങ്ങൾ റദ്ദാക്കിയതിൽ ഇൻഡിഗോയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്; ടിക്കറ്റ് നിരക്കിൽ നിയന്ത്രണം ഏർപ്പെടുത്തി
flight cancellations

വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിന് വ്യോമയാന മന്ത്രാലയത്തിന്റെ കാരണം കാണിക്കൽ Read more

വിമാനങ്ങൾ റദ്ദാക്കിയതിൽ ക്ഷമ ചോദിച്ച് ഇൻഡിഗോ സിഇഒ
flight cancellations

വിമാനങ്ങൾ റദ്ദാക്കിയ സംഭവത്തിൽ യാത്രക്കാരോട് ക്ഷമാപണം നടത്തി ഇൻഡിഗോ സി.ഇ.ഒ പീറ്റർ എൽബർ. Read more

ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതിൽ പ്രതിഷേധം; യാത്രക്കാർ ദുരിതത്തിൽ
IndiGo flight cancellations

ഇൻഡിഗോ എയർലൈൻസ് സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ ദുരിതത്തിലായി. ഇന്നലെ മാത്രം 550 Read more

ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതിൽ ഡിജിസിഎ അന്വേഷണം
IndiGo flight cancellations

ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതും വൈകിയതുമായ സംഭവങ്ങളിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. റദ്ദാക്കിയതിന്റെയും വൈകിയതിൻ്റെയും Read more

രാജസ്ഥാനിൽ ബി എൽ ഒ ആത്മഹത്യ ചെയ്തു; കാരണം കടുത്ത ജോലി സമ്മർദ്ദമെന്ന് കുടുംബം
Rajasthan BLO suicide

രാജസ്ഥാനിൽ ബി എൽ ഒ ആത്മഹത്യ ചെയ്തു. നഹ്രി കാ ബാസിലെ ഗവൺമെൻ്റ് Read more

ജോധ്പൂരിൽ 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ചവിട്ടിക്കൊന്ന് സ്ത്രീകൾ; വിവാഹം നടക്കാൻ ആചാരത്തിന്റെ ഭാഗമായുള്ള കുരുതി
Rajasthan child sacrifice

രാജസ്ഥാനിലെ ജോധ്പൂരിൽ 16 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ചവിട്ടിക്കൊന്ന സംഭവത്തിൽ നാല് Read more

രാജസ്ഥാനിൽ കോൺഗ്രസിന് ആശ്വാസം; ഉപതെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം
Rajasthan bypoll results

ബിഹാറിലെ തിരിച്ചടികൾക്കിടയിലും രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പ് കോൺഗ്രസിന് ആശ്വാസം നൽകുന്നു. ആന്റ മണ്ഡലത്തിൽ കോൺഗ്രസിൻ്റെ Read more

പാക് ചാരവൃത്തി: രാജസ്ഥാനിൽ ഒരാൾ അറസ്റ്റിൽ
spying for pakistan

രാജസ്ഥാനിലെ അൽവാറിൽ പാക് ചാരവൃത്തി നടത്തിയ ഒരാളെ അറസ്റ്റ് ചെയ്തു. മംഗത് സിങ് Read more

രാജസ്ഥാനിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ആറ് രോഗികൾ മരിച്ചു
Jaipur hospital fire

രാജസ്ഥാനിലെ ജയ്പൂരിലുള്ള സവായ് മാൻസിങ് ആശുപത്രിയിൽ തീപിടുത്തം. തീപിടുത്തത്തിൽ ആറ് രോഗികൾ മരിച്ചു. Read more

രാജസ്ഥാനില് മദ്യത്തിന് കൗ സെസ് ഈടാക്കിയ സംഭവം വൈറലാകുന്നു
Rajasthan cow cess

രാജസ്ഥാനില് മദ്യം വാങ്ങിയപ്പോള് കൗ സെസ് ഈടാക്കിയതിനെക്കുറിച്ചുള്ള ഒരു യുവാവിന്റെ സോഷ്യല് മീഡിയ Read more