ഇടുക്കി : കുമളി – തേക്കടി റോഡിലെ റിസോർട്ടിൽ കഞ്ചാവ് ചെടി വളർത്തിയ കേസിൽ പ്രതികളായ രണ്ട് വിദേശ പൗരന്മാർക്ക് കഠിന തടവും പിഴയുമാണ് വിധിച്ചിരിക്കുന്നത്.
ഈജിപ്ഷ്യന്‍ പൗരനായ ഏദൽ , ജർമൻ പൗരൻ അള്റിച്ച് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.
കേസുമായി ബന്ധപ്പെട്ട് 2016 ഡിസംബർ 30 നാണ് ഇരുവരെയും എക്സൈസ് അറസ്റ്റു ചെയ്തത്.
റിസോർട്ടിലെ ചെടിച്ചട്ടികളിൽ ഇവർ അഞ്ച് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയിരുന്നു. കൂടാതെ ഇവരിൽ നിന്നും 90 ഗ്രാം വീതം കഞ്ചാവും ഹാഷിഷും പിടികൂടിയിരുന്നു.
കഞ്ചാവ് ചെടികൾ വളർത്തിയതിനു രണ്ട് പേരും നാല് വർഷം കഠിന തടവ് അനുഭവിക്കുകയും ഒരു ലക്ഷം രൂപ വീതം പിഴ അടയ്ക്കുകയും ചെയ്യണം.
കഞ്ചാവും ഹാഷിഷ് ഓയിലും കൈവശം വെച്ചതിന് ഒരുമാസം കഠിന തടവും പതിനായിരം പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.മുട്ടം എൻഡിപിഎസ് കോടതിയിലാണ് കേസിന്റെ വിധി.
Story highlight : imprisonment and fines for foreign nationals for growing cannabis at resort.