**കൊല്ലം◾:** കൊല്ലം നഗരത്തിൽ വെച്ച് 50 ലക്ഷം രൂപ വിലമതിക്കുന്ന 108 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. തിരുവനന്തപുരം തൊളിക്കുഴി സ്വദേശി സജിൻ മുഹമ്മദും കൊല്ലം നിലമേൽ സ്വദേശി ഷിബുവുമാണ് അറസ്റ്റിലായത്. വെസ്റ്റ് പൊലീസാണ് പുലർച്ചെ നടത്തിയ വാഹന പരിശോധനയിൽ ഈ വൻ ലഹരിവസ്തു വേട്ട നടത്തിയത്.
പുലർച്ചെ 3 മണിയോടെയാണ് ലഹരി വസ്തുക്കൾ വാഹനത്തിൽ കടത്തുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചത്. തുടർന്ന് രാത്രികാല പെട്രോളിംഗ് ശക്തമാക്കിയ പൊലീസ് വാഹന പരിശോധനയും നടത്തി. ഈ സമയത്താണ് ലഹരി വസ്തുക്കളുമായി വന്ന വാഹനം പൊലീസിനെ വെട്ടിച്ച് കടന്നു പോയത്.
പൊലീസ് വാഹനം പിന്തുടർന്നെങ്കിലും അമിത വേഗതയിലായിരുന്ന വാഹനം നിർത്താൻ കൂട്ടാക്കിയില്ല. ഒടുവിൽ ആനന്ദവല്ലീശ്വരം ഭാഗത്ത് ഒരു ഡിവൈഡറിൽ ഇടിച്ചാണ് വാഹനം നിന്നത്. ഇതിനുശേഷമാണ് വാഹനത്തിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.
ഷിബുവിനെതിരെ നേരത്തെയും നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Story Highlights: Two arrested in Kollam with illegal tobacco products worth Rs 50 lakh.