ഇടുക്കിയിൽ നവജാത ശിശുവിന്റെ മരണം കൊലപാതകം; അമ്മയും മുത്തശ്ശിയും മുത്തച്ഛനും അറസ്റ്റിൽ

Anjana

Idukki newborn murder

ഇടുക്കി ചെമ്മണ്ണാറിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കുഞ്ഞിന്റെ അമ്മ ചെമ്മണ്ണാർ പുത്തൻപുരയ്ക്കൽ ചിഞ്ചു, അവരുടെ മാതാപിതാക്കളായ ഫിലോമിന, സലോമോൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് പതിനാറിനാണ് സംഭവം നടന്നത്. പ്രസവത്തിനായി സ്വന്തം വീട്ടിലെത്തിയ ചിഞ്ചുവിന്റെ രണ്ട് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.

രാത്രിയിൽ കുഞ്ഞ് കരഞ്ഞപ്പോൾ ഭിന്നശേഷിക്കാരിയായ ചിഞ്ചു കുഞ്ഞിനെ എടുത്ത് ചുമരിലേക്ക് എറിഞ്ഞതാണ് മരണകാരണമായത്. പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞ് മരിച്ചത് തലയ്ക്കേറ്റ പരുക്കിനെ തുടർന്നാണെന്ന് കണ്ടെത്തി. സംഭവദിവസം രാവിലെ ഫിലോമിനയെയും കുഞ്ഞിനെയും കാണാനില്ലെന്ന് മുത്തച്ഛനായ സലോമോനാണ് നാട്ടുകാരെ അറിയിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ പുരയിടത്തിൽ നിന്നും കുഞ്ഞിന്റെ മൃതദേഹവും അബോധാവസ്ഥയിൽ ഫിലോമിനയെയും കണ്ടെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉടുമ്പൻചോല പൊലീസിന്റെ നിരന്തരമായ ചോദ്യം ചെയ്യലിനെ തുടർന്നാണ് മൂവരും കുറ്റം സമ്മതിച്ചത്. സ്പെഷ്യൽ സ്കൂളിൽ പഠിച്ചിരുന്ന ചിഞ്ചുവിനെ വിവാഹം കഴിച്ചയക്കരുതെന്ന് അധ്യാപകരും ഡോക്ടർമാരും നിർദ്ദേശിച്ചിരുന്നതാണ്. എന്നാൽ ഇത് അവഗണിച്ചാണ് കല്യാണം നടത്തിയത്. അറസ്റ്റിലായ മൂവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Story Highlights: Newborn baby found dead in Idukki, mother and grandparents arrested for murder

Leave a Comment