ഇടുക്കിയിൽ അനധികൃത കുരിശ് പൊളിച്ചു നീക്കി

നിവ ലേഖകൻ

Idukki cross demolition

ഇടുക്കി പരുന്തുംപാറയിലെ റിസോർട്ടിൽ അനധികൃതമായി നിർമ്മിച്ച കുരിശ് റവന്യൂ സംഘം പൊളിച്ചുനീക്കി. ഭൂമി കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി റവന്യൂ അധികൃതർ രംഗത്തെത്തി. തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫാണ് കുരിശ് സ്ഥാപിച്ചത്. ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്നാണ് 15 അംഗ റവന്യൂ സംഘം കുരിശ് പൊളിച്ചുമാറ്റിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സമീപ പ്രദേശങ്ങളിൽ ഇത്തരം അനധികൃത കുരിശ് നിർമ്മാണങ്ങൾ നടക്കുന്നുണ്ടോ എന്ന് റവന്യൂ അധികൃതർ പരിശോധിക്കും. കുരിശ് പൊളിച്ചുമാറ്റാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിരുന്നു. സർക്കാർ ഭൂമിയിലാണ് കുരിശ് സ്ഥാപിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് കളക്ടർ നിരവധി തവണ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ സജിത്ത് ജോസഫ് കുരിശിന്റെ നിർമ്മാണം പൂർത്തിയാക്കി.

ഏതെങ്കിലും മതസംഘടനയുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സജിത്ത് എന്നാൽ ഒരു മതസംഘടനയും പിന്തുണയുമായി എത്തിയില്ല. യേശുക്രിസ്തുവിന്റെ കുരിശിനെ അവഹേളിക്കുന്ന ഇത്തരം “കുരിശുകൾ ” മുളയിലേ തകർക്കാൻ ഭരണകൂടം മടിക്കരുതെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് പ്രതികരിച്ചു. ഭൂമി കയ്യേറാൻ ഉള്ളതല്ല, കൃഷി ചെയ്യാനുള്ളതാണെന്നും കുരിശുകൃഷി അല്ല ജൈവകൃഷിയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  വേടൻ വിവാദം: വനം വകുപ്പിനെതിരെ സിപിഐ ജോയിന്റ് കൗൺസിൽ

കുരിശ് ദുരുപയോഗം ചെയ്ത് ഭൂമി കയ്യേറ്റം നടത്തുന്നവർക്കെതിരെ അധികാരികൾ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കളക്ടറുടെ താക്കീതിനെ തുടർന്നാണ് കുരിശ് പൊളിച്ചുമാറ്റിയത്. സജിത്ത് ജോസഫിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു. ഭൂമി കയ്യേറ്റം തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

Story Highlights: Revenue officials demolished a cross erected illegally on government land in Idukki’s Parunthumpara amidst land encroachment concerns.

Related Posts
ഇടുക്കിയിൽ ‘എന്റെ കേരളം’ പരിപാടിയിൽ റാപ്പർ വേടൻ പങ്കെടുത്തു
Vedan Idukki Event

വിവാദങ്ങൾക്കിടെ ഇടുക്കിയിൽ നടന്ന 'എന്റെ കേരളം' പരിപാടിയിൽ റാപ്പർ വേടൻ പങ്കെടുത്തു. തന്റെ Read more

വേടന്റെ പരിപാടിക്ക് കനത്ത സുരക്ഷ; 10,000 പേർ എത്തുമെന്ന് വിലയിരുത്തൽ, 8000 പേർക്ക് മാത്രം പ്രവേശനം
Vedan Idukki Program

ഇടുക്കിയിൽ നടക്കുന്ന വേടന്റെ പരിപാടിക്ക് വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 10,000 പേർ Read more

  ഇടുക്കിയിൽ അപകടത്തിൽപ്പെട്ട ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു
വേടൻ വിവാദം: വനം വകുപ്പിനെതിരെ സിപിഐ ജോയിന്റ് കൗൺസിൽ
Vedan Forest Department

റാപ്പർ വേടനെതിരായ നടപടിയിൽ വനം വകുപ്പിനെതിരെ സിപിഐ സംഘടനാ ജോയിന്റ് കൗൺസിൽ വിമർശനവുമായി Read more

വിവാദങ്ങൾക്കിടെ റാപ്പർ വേടൻ ഇന്ന് ഇടുക്കിയിൽ സർക്കാർ പരിപാടിയിൽ പങ്കെടുക്കും
Rapper Vedan Idukki event

ഇടുക്കിയിൽ നടക്കുന്ന 'എന്റെ കേരളം' പ്രദർശന വിപണന മേളയിൽ റാപ്പർ വേടൻ ഇന്ന് Read more

എന്റെ കേരളം പരിപാടിയിൽ വേടന് വീണ്ടും വേദി
Vedan Idukki Event

ഇടുക്കിയിൽ നടക്കുന്ന എന്റെ കേരളം പരിപാടിയിൽ റാപ്പർ വേടൻ വീണ്ടും വേദിയൊരുക്കുന്നു. നാളെ Read more

മാങ്കുളത്ത് ട്രാവലർ അപകടത്തിൽപ്പെട്ടു; 17 പേർക്ക് പരിക്ക്
Idukki traveler accident

മാങ്കുളം ആനക്കുളം പേമരം വളവിൽ വിനോദസഞ്ചാരികളുമായി പോവുകയായിരുന്ന ട്രാവലർ അപകടത്തിൽപ്പെട്ടു. മൂന്ന് കുട്ടികൾ Read more

  പഹൽഗാം ഭീകരാക്രമണം: എൻഐഎ ചോദ്യം ചെയ്യൽ നിർണായക വഴിത്തിരിവ്
ഇടുക്കിയിൽ അപകടത്തിൽപ്പെട്ട ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു
Idukki car accident

ഇടുക്കി ഉപ്പുതറയിൽ കാർ അപകടത്തിൽപ്പെട്ടു ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ Read more

ഇടുക്കിയിൽ കോളേജ് ബസ് മറിഞ്ഞു; ഡ്രൈവർക്കും 12 വിദ്യാർത്ഥികൾക്കും പരിക്ക്
Idukki bus accident

ഇടുക്കി പുള്ളിക്കാനത്ത് കോളജ് ബസ് മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ 13 പേർക്ക് പരിക്കേറ്റു. Read more

പരുന്തുംപാറ റിസോർട്ട് നിർമ്മാണം: പട്ടയ വ്യവസ്ഥ ലംഘിച്ചെന്ന് റവന്യൂ വകുപ്പ്
Parunthumpara resort violation

പരുന്തുംപാറയിലെ റിസോർട്ട് നിർമ്മാണം പട്ടയവ്യവസ്ഥ ലംഘിച്ചതായി റവന്യൂ വകുപ്പ് കണ്ടെത്തി. കൈവശഭൂമിയുടെ രേഖകൾ Read more

എൽസ്റ്റൺ എസ്റ്റേറ്റ് ഹർജിയിൽ സുപ്രീം കോടതി ഇടപെടുന്നില്ല
Elston Estate land acquisition

മുണ്ടക്കയം-ചൂരൽമല പുനരധിവാസത്തിനായി ഭൂമി ഏറ്റെടുത്തതിനെതിരെ എൽസ്റ്റൺ എസ്റ്റേറ്റ് നൽകിയ ഹർജിയിൽ സുപ്രീം കോടതി Read more

Leave a Comment