**ഇടുക്കി◾:** ഇടുക്കിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് നായയുടെ കടിയേറ്റു. ബൈസൺവാലി പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് സംഭവം നടന്നത്.
രാവിലെ പ്രവർത്തകർക്കൊപ്പം വോട്ട് തേടി ഇറങ്ങിയതായിരുന്നു ജാൻസി ബിജു. പഞ്ചായത്തിലെ ഒരു വീട്ടിൽ വോട്ട് അഭ്യർഥിച്ച് എത്തിയപ്പോഴാണ് സംഭവം ഉണ്ടാകുന്നത്. ഈ സമയം നായ കൂട്ടിലുണ്ടായിരുന്നില്ല.
വീട്ടിൽ ആളുകളെ കണ്ടതും നായ ഓടി അടുത്താണ് ആക്രമിച്ചത്. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ ജാൻസി തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി.
ജാൻസിക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് പ്രവർത്തകർ നായയെ കണ്ടതും ഓടി രക്ഷപെട്ടു. എന്നാൽ ജാൻസി ഓടിയെങ്കിലും നായ പിന്നാലെ ചെന്ന് കടിക്കുകയായിരുന്നു.
വൈകുന്നേരത്തോടെ മണ്ഡലത്തിൽ വീണ്ടും പ്രചരണം ആരംഭിക്കുമെന്ന് ജാൻസി അറിയിച്ചിട്ടുണ്ട്. കടിയേറ്റതിനെ തുടർന്ന് അവർ തൽക്കാലത്തേക്ക് പ്രചരണം നിർത്തിവെച്ചിരിക്കുകയായിരുന്നു.
സംഭവത്തിൽ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു. നായയെ ഉടൻ തന്നെ അവിടെ നിന്നും മാറ്റാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights : UDF Candidate get biten by dog



















