സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ ഉന്നത പഠനത്തിന് ഫെലോഷിപ്പുകൾക്ക് അവസരമൊരുക്കി ICSSR.

നിവ ലേഖകൻ

സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ ഫെലോഷിപ്പുകൾ
സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ ഫെലോഷിപ്പുകൾ

തിരുവനന്തപുരം: സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ ഉന്നത പഠനലക്ഷ്യത്തോടെ ഫെലോഷിപ്പുകൾക്ക് അവസരമൊരുക്കി ICSSR. സീനിയര്, ഡോക്ടറല്, പോസ്റ്റ് ഡോക്ടറല് തലങ്ങളിലാണ് ഫെലോഷിപ്പുകള് നല്കി വരുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേന്ദ്ര ഗവണ്മെന്റ് 1969 ല് സ്ഥാപിച്ച സ്ഥാപനമാണ് ഇന്ത്യന് കൌണ്സില് ഓഫ് സോഷ്യല് സയന്സ് റിസര്ച്ച്. ഇന്ത്യന് കൗണ്സില് ഓഫ് സോഷ്യല് സയന്സ് റിസേര്ച്ച് ആണ് ഫെലോലോഷിപ്പ് നൽകുന്നത്.

വിവിധ വിഷയങ്ങളാണ് ഫെലോഷിപ്പിന്റെ പരിധിയില് വരുന്നത്. സാമൂഹിക ശാസ്ത്ര വിഷയങ്ങളില് ഗവേഷണം നടത്തുന്ന സോഷ്യല് സയന്റിസ്റ്റുകള്ക്കാണ് ഫെലോഷിപ്പിന് അര്ഹത. സ്പെസിഫിക്, നോണ് സ്പെസിഫിക് എന്ന് ഇതിനെ തരം തിരിച്ചിട്ടുണ്ട്.

സോസിയോളജി, സോഷ്യൽ അന്ത്രോപോളജി, പൊളിറ്റിക്കൽ സയൻസ്/പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, ഇന്റർനാഷണൽ സ്റ്റഡീസ്, സോഷ്യൽ ജ്യോഗ്രഫി, കോമേഴ്സ്, മാനേജ്മെന്റ്, സോഷ്യൽ സൈക്കോളജി, എഡ്യൂക്കേഷൻ, സോഷ്യൽ ലിങ്കുസ്റ്റിക്സ്, ലോ, നാഷണൽ സെക്യൂരിറ്റി, സോഷ്യൽ വർക്ക്, മീഡിയ സ്റ്റഡീസ്, മോഡേൺ സോഷ്യൽ ഹിസ്റ്ററി, ഹെൽത്ത് സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ്, എൻവിറോണമെന്റൽ സ്റ്റഡീസ്, ഡയസ്പോരാ സ്റ്റഡീസ്, മൾട്ടിഡിസ്സിപ്ലിനറി റിസർച്ച് തുടങ്ങിയ വിഷയങ്ങളാണ് ഫെലോഷിപ്പിന്റെ പരിധിയില് വരുന്നത്.

പ്രൊഫഷണല് സോഷ്യല് സയന്റ്സ്റ്റുകള്ക്ക് ഗവേഷണത്തിന് നല്കുന്ന സീനിയർ ഫെലോഷിപ്പിന് 45 വയസ്സിനും 70 വയസ്സിനും ഇടക്കായിരിക്കണം പ്രായം. പി എച്ച് ഡി ഉണ്ടായിരിക്കണം. മാസം 40000 രൂപയും കണ്ടിജന്സി ഗ്രാന്റായി പ്രതി വര്ഷം 40000 രൂപയും ലഭിക്കും. 2 വര്ഷമാണ് കാലാവധി.

  കൊട്ടാരക്കരയിൽ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ കോൺക്ലേവ് നാളെ

50 ശതമാനം മാര്ക്കോടെ ബിരുദവും 55 ശതമാനം മാര്ക്കോടെ സാമൂഹ്യ ശാസ്ത്ര വിഷയങ്ങളില് ബിരുദാനന്തര ബിരുദവും നേടിയവര്ക്ക് റഗുലര് പി എച്ച് ഡി ഗവേഷണത്തിന് തിരഞ്ഞെടുക്കപ്പെട്ടാല് ഡോക്ടറല് ഫെലോഷിപ്പിന് അപേക്ഷിക്കാം. 2 വര്ഷമായിരിക്കും കാലാവധി. പ്രതിമാസം 16000 രൂപയും കണ്ടിജന്സി ഗ്രാന്റ് ആയി പ്രതി വര്ഷം 1500 രൂപയും ലഭിക്കും.

സാമൂഹിക ശാസ്ത്ര വിഷയങ്ങളില് പി എച്ച് ഡി പൂര്ത്തിയാക്കിയ 45 വയസ്സില് താഴെയുള്ളവര്ക്ക് പോസ്റ്റ് ഡോക്ടറല് ഫെലോഷിപ്പിന് അപേക്ഷിക്കാം. എസ്/എസ് ടി വിഭാഗത്തിലുള്ളവര്ക്ക് 50 വയസ്സാകാം.

തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക് പ്രതിമാസം 28000 രൂപയെ കണ്ടിജന്സി ഗ്രാന്റായി പ്രതി വര്ഷം 20000 രൂപയും ലഭിക്കും. 2 വര്ഷമാണ് കാലാവധി. ഫെലോഷിപ്പ് സംബന്ധമായ അറിയിപ്പുകള് ICSSR ന്റെ വെബ്സൈറ്റിലും എംപ്ലോയ്മെന്റ് ന്യൂസിലും മുഖ്യധാരാ പത്രങ്ങളിലും പ്രസിദ്ധപ്പെടുത്തും. കൂടുതല് വിവരങ്ങള് http://icssr.org ൽ ലഭ്യമാണ്.

  ജെഎൻയുവിന് പിന്നാലെ തുർക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ജാമിയ മിലിയ ഇസ്ലാമിയ

Story highlight : ICSSR giving scholarships for higher studies in social science.

Related Posts
ജെഎൻയുവിന് പിന്നാലെ തുർക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ജാമിയ മിലിയ ഇസ്ലാമിയ
Turkey India relations

ഇന്ത്യ-പാക് സംഘർഷത്തിൽ തുർക്കി പാകിസ്താന് പിന്തുണ നൽകിയതിനെ തുടർന്ന് ജാമിയ മിലിയ ഇസ്ലാമിയ Read more

കൊട്ടാരക്കരയിൽ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ കോൺക്ലേവ് നാളെ
educational conclave

കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ കോൺക്ലേവ് മെയ് 10ന് ആരംഭിക്കും. കൊട്ടാരക്കര ഗവ. Read more

അതിഥി തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം; ‘ജ്യോതി’ പദ്ധതിക്ക് തുടക്കമിട്ട് സംസ്ഥാന സർക്കാർ
Kerala migrant education project

സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ "ജ്യോതി" പദ്ധതിക്ക് Read more

എൻസിഇആർടി യോഗത്തിൽ ചരിത്ര നിഷേധത്തിനെതിരെ കേരളം ശബ്ദമുയർത്തും
NCERT meeting

ദില്ലിയിൽ ഇന്ന് നടക്കുന്ന എൻസിഇആർടി കൗൺസിൽ യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി Read more

ഫൈൻ ആർട്സ് കോളേജുകളിൽ പാഠ്യപദ്ധതി പരിഷ്കരണം
Fine Arts Curriculum

സംസ്ഥാനത്തെ ഫൈൻ ആർട്സ് കോളേജുകളുടെ പാഠ്യപദ്ധതിയും അക്കാദമിക് പ്രവർത്തനങ്ങളും പരിഷ്കരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ Read more

  കൊട്ടാരക്കരയിൽ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ കോൺക്ലേവ് നാളെ
എസ്എസ്എൽസി ഫലം മെയ് 9 ന്
SSLC results

മെയ് 9 ന് എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കും. 72 കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളിലാണ് Read more

ഏഴാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ നിന്ന് മുഗൾ രാജാക്കന്മാരെ ഒഴിവാക്കി NCERT
NCERT textbook revision

ഏഴാം ക്ലാസ്സിലെ സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തിൽ നിന്ന് മുഗൾ രാജാക്കന്മാരെക്കുറിച്ചുള്ള അധ്യായം NCERT Read more

ത്രിഭാഷാ നയത്തിൽ നിന്ന് പിന്മാറി മഹാരാഷ്ട്ര സർക്കാർ; സ്കൂളുകളിൽ ഹിന്ദി നിർബന്ധമില്ല
Hindi language policy

മഹാരാഷ്ട്രയിലെ സ്കൂളുകളിൽ ഹിന്ദി നിർബന്ധ ഭാഷയാക്കില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ത്രിഭാഷാ നയത്തിൽ Read more

പാഠപുസ്തകങ്ങൾക്ക് സംഗീതോപകരണങ്ങളുടെ പേരുകൾ: എൻസിഇആർടിയുടെ വിശദീകരണം
textbook titles

ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് സംഗീതോപകരണങ്ങളുടെയും രാഗങ്ങളുടെയും പേരുകൾ നൽകിയിരിക്കുന്നത് കുട്ടികളെ ഇന്ത്യൻ പൈതൃകവുമായി Read more

ഉത്തരാഖണ്ഡിൽ 170 അനധികൃത മദ്രസകൾ അടച്ചുപൂട്ടി
Madrasa Closure Uttarakhand

ഉത്തരാഖണ്ഡിൽ അംഗീകാരമില്ലാതെ പ്രവർത്തിച്ചിരുന്ന 170 മദ്രസകൾ സർക്കാർ അടച്ചുപൂട്ടി. മുഖ്യമന്ത്രി പുഷ്കർ സിങ് Read more