ഐസിഫോസ് ബാക്ക്-ടു-വർക്ക് : വനിതകൾക്ക് നഷ്ടപ്പെട്ട തൊഴിൽ ജീവിതം വീണ്ടെടുക്കാൻ അവസരം.

Anjana

ICFOSS opportunity womens
 ICFOSS opportunity womens

സ്വതന്ത്ര സോഫ്റ്റ്‌വെയർ-ഹാർഡ്‌വെയർ മേഖലയെ പ്രോൽസാഹിപ്പിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രം (ഐസിഫോസ്)  വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിൽ സ്ത്രീകൾക്ക് തീവ്ര പരിശീലനം നൽകുവാൻ തീരുമാനിച്ചിരിക്കയാണ്.

വനിതാ പ്രൊഫഷണലുകൾക്ക് അവരുടെ നഷ്ടപ്പെട്ട തൊഴിൽ ജീവിതം വീണ്ടെടുക്കുക്കാൻ സാധിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ വർഷത്തെ ‘ബാക്ക് ടു വർക്ക് റെസിഡൻഷ്യൽ പ്രോഗ്രാമിന്റെ ആദ്യ ബാച്ചിൽ  ‘സോഫ്റ്റ്‌വെയർ ടെസ്റ്റിങ്’ ആണ് പരിശീലനം നടത്തുന്നത്.

നവംബർ 17 ആം തീയതി കാര്യവട്ടത്തെ സ്‌പോർട്‌സ്ഹബ്, ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഐസിഫോസ് പരിശീലന കേന്ദ്രത്തിൽ പരിപാടി നടക്കുന്നതാണ്.

ആദ്യം വരുന്നവർക്ക് ആദ്യം അവസരം എന്ന രീതിയിൽ 25 പേർക്കാണ് പങ്കെടുക്കാൻ അവസരമൊരുക്കിയിരിക്കുന്നത്.

1000 രൂപയാണ് ഒരാളിൽ നിന്ന് ഈടാക്കുന്ന രജിസ്‌ട്രേഷൻ ഫീസ്.

രജിസ്റ്റർ ചെയ്യുവാൻ : https://applications.icfoss.org/training_icfoss_reg/allred?id=41 എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

അപേക്ഷിക്കേണ്ട അവസാന തീയതി: 2021 നവംബർ 10.

വിശദവിവരങ്ങൾക്ക് : https://icfoss.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

7356610110+91 471 2700012/13, +91 9400225962 എന്നീ നമ്പറുകളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ ബന്ധപ്പെടുവാൻ സാധിക്കും.

അറിയിപ്പ്!  നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.  ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.  ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല.  എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : ICFOSS back to work opportunity for women.