ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ വിശദമായ അന്വേഷണം നടക്കുന്നതായി ഡിസിപി അറിയിച്ചു. മൊബൈൽ ഫോൺ പൂർണമായും നശിച്ച നിലയിലാണ് കണ്ടെത്തിയത്. ഫോണിൽ നിന്ന് വിവരങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഐപാഡ് കണ്ടെടുത്തു പരിശോധന നടത്തുന്നു.
പ്രതി സുകാന്ത് വിദേശത്തേക്ക് കടന്നിട്ടില്ലെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സുകാന്ത് മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന ആരോപണത്തിൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്.
ടെക്നിക്കൽ, ഫിസിക്കൽ അന്വേഷണ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതിയെ കണ്ടെത്താൻ ഊർജിത ശ്രമം നടക്കുന്നു. പ്രതിയുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ അവരെ ലഭ്യമായിട്ടില്ല. തെളിവുകൾ വിശദമായി പരിശോധിച്ചു വരികയാണെന്നും ഡിസിപി വ്യക്തമാക്കി.
Story Highlights: Investigation into the death of an IB officer is underway, with the suspect’s phone destroyed and a search ongoing.