ഭർത്താവിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; ഭാര്യ ആത്മഹത്യ ചെയ്തു.

നിവ ലേഖകൻ

ഭർത്താവിനെ പിരിച്ചുവിട്ടു ഭാര്യ ആത്മഹത്യചെയ്തു
 ഭർത്താവിനെ പിരിച്ചുവിട്ടു ഭാര്യ ആത്മഹത്യചെയ്തു

കോലഞ്ചേരി : താൽക്കാലിക ജീവനക്കാരനായ ഭർത്താവിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ട മനോവിഷമത്തിൽ ഭാര്യ  ജീവനൊടുക്കി. കോലഞ്ചേരി കറുകപ്പള്ളി പുല്ലിട്ടമോള സ്വാദേശിയായ സുരേന്ദ്രന്റെ ഭാര്യ സിന്ധു(45) വാണ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ 18 ആം  തീയതി രാവിലെയാണ് സിന്ധു വീട്ടുമുറ്റത്തെ കിണറ്റിൽ ചാടിയത്. വീട്ടുകാരും നാട്ടുകാരുമൊന്നിച്ച് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും 21ആം തീയതി മരണപ്പെടുകയായിരുന്നു.

കറുകപ്പള്ളി ഗവ. എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ഹരിനാരായണൻ ,യുകെജി വിദ്യാർഥി സാകേത് എന്നിവരാണ് മരണപ്പെട്ട സിന്ധുവിന്റെ മക്കൾ.

10 വർഷമായി ചൂണ്ടി വാട്ടർ അതോറിറ്റിയിലെ താൽക്കാലിക ജീവനക്കാരനായിരുന്നു സുരേന്ദ്രൻ.വാട്ടർ അതോറിറ്റിയിൽ മന്ത്രിതല മാറ്റമുണ്ടായതിനെ തുടർന്ന് പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലിൽ സുരേന്ദ്രനെ ജോലിയിൽ നിന്നും നീക്കം ചെയ്തിരുന്നു.

ആഴ്ചയിൽ 3 ദിവസം 450 രൂപ ദിവസവേതനം കിട്ടുന്ന ജോലിക്കായി സുരേന്ദ്രൻ പലരെയും സമീപിച്ചെങ്കിലും എല്ലാവരും കൈമലർത്തുകയാണുണ്ടായത്.

  ജലീലിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി പി.കെ. ഫിറോസ്

ഭർത്താവിന്റെ ജോലി നഷ്ടമായതിനെ തുടർന്ന് കടുത്ത നിരാശയിലായിരുന്നു സിന്ധുവെന്ന് സമീപവാസികൾ പറയുന്നു. കോവിഡ് പ്രതിസന്ധിഘട്ടത്തിൽ സുരേന്ദ്രനും മറ്റൊരു ജോലി കണ്ടെത്താൻ കഴിഞ്ഞില്ല.

Story highlight: Husband loses job wife committed suicide.

Related Posts
ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ: ബന്ധുക്കളുടെ മൊഴിയെടുക്കാൻ പോലീസ്
Jose Nelledam suicide

വയനാട് പുൽപ്പള്ളിയിൽ കോൺഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം Read more

വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി
Marriage proposal murder

മംഗളൂരുവിൽ വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ കുത്തിക്കൊലപ്പെടുത്തി. ശേഷം യുവാവ് ജീവനൊടുക്കി. ബ്രഹ്മാവർ Read more

ജോസ് നെല്ലേടത്തിന്റെ മരണത്തിന് തൊട്ടുമുന്പുള്ള വീഡിയോ പുറത്ത്; നിര്ണ്ണായക വെളിപ്പെടുത്തലുകളുമായി കോണ്ഗ്രസ് നേതാവ്
Jose Nelledath suicide

വയനാട് പുല്പ്പള്ളിയില് കോണ്ഗ്രസ് നേതാവ് ജോസ് നെല്ലേടത്ത് ജീവനൊടുക്കിയ സംഭവത്തില് നിര്ണായക വിവരങ്ങള് Read more

  ആലപ്പുഴ DYSP മധു ബാബുവിനെതിരെ പരാതികളുമായി കൂടുതൽ ആളുകൾ
നൈജീരിയൻ ലഹരി കേസ്: മലയാളി ലഹരി മാഫിയയുമായി നടത്തിയ ഫോൺ സംഭാഷണം കണ്ടെത്തി
Nigerian drug case

നൈജീരിയൻ ലഹരി കേസിൽ നിർണ്ണായക നീക്കവുമായി പോലീസ്. ലഹരി മാഫിയയുമായി മലയാളി നടത്തിയ Read more

കൊച്ചിയിൽ 13 വയസ്സുകാരിക്ക് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയായി
heart transplant surgery

കൊച്ചി ലിസി ആശുപത്രിയിൽ 13 വയസ്സുകാരിക്ക് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. Read more

കാസർഗോഡ് ചെറുവത്തൂരിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ജീപ്പ് പിടികൂടി
Kasargod accident

കാസർഗോഡ് ചെറുവത്തൂരിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ജീപ്പ് മിനിറ്റുകൾക്കകം പൊലീസ് Read more

100 ചതുരശ്ര മീറ്ററിൽ താഴെ വിസ്തീർണ്ണമുള്ള വീടുകൾക്ക് ഉടമസ്ഥാവകാശ രേഖയില്ലാതെ വൈദ്യുതി കണക്ഷൻ
electricity connection

കേരളത്തിൽ 100 ചതുരശ്ര മീറ്ററിൽ താഴെ തറ വിസ്തീർണ്ണമുള്ള ഗാർഹികാവശ്യത്തിനുള്ള കെട്ടിടങ്ങളിൽ വൈദ്യുതി Read more

  താമരശ്ശേരിയിൽ വീണ്ടും എംഡിഎംഎ വേട്ട; 81 ഗ്രാം ലഹരിമരുന്നുമായി യുവാവ് പിടിയിൽ
വിജിൽ കൊലക്കേസിൽ വഴിത്തിരിവ്; മൃതദേഹം കെട്ടിത്താഴ്ത്തിയ കല്ലും അസ്ഥിഭാഗങ്ങളും കണ്ടെത്തി
Vigil Murder Case

കോഴിക്കോട് വിജിൽ കൊലക്കേസിൽ നിർണായക വഴിത്തിരിവ്. സരോവരം പാർക്കിന് സമീപം നടത്തിയ തിരച്ചിലിൽ Read more

കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ കൂടുതൽ സാധ്യത ആലപ്പുഴയ്ക്ക്: സുരേഷ് ഗോപി

കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർണായക പ്രസ്താവന നടത്തി. Read more

അർബൻ കോൺക്ലേവ് 2025: ലോകത്തിലെ വിവിധ രാജ്യങ്ങളിലെ മേയർമാർ കൊച്ചിയിൽ ഒത്തുചേരുന്നു
Urban Development Conference

കേരളത്തിൽ നടക്കുന്ന അർബൻ കോൺക്ലേവ് 2025-ൽ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ മേയർമാർ പങ്കെടുക്കും. Read more