
ആലപ്പുഴ മന്നാറിൽ വീട് തകർന്നു.ചെറിയനാട് പഞ്ചായത്തിലെ പാറശ്ശേരി കിഴക്കേതിൽ പരേതനായ ജലാലുദ്ദീന്റെ വീടിൻറെ ഒരു ഭാഗമാണ് തകർന്നത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഓടുമേഞ്ഞ വീടിൻറെ അടുക്കളയും മുറിയും ആണ് മഴയിൽ തകർന്നത്.അപകടം നടക്കുന്ന സമയത്ത് ജലാലുദ്ദന്റെ ഭാര്യ ഹലീമയും മകൻ പ്ലസ് ടു വിദ്യാർഥിയായ അസീം ജലാലും വീട്ടിലുണ്ടായിരുന്നു.
തകർന്നു വീഴുന്ന ഒച്ച കേട്ട് അവർ മാറുകയായിരുന്നു.അതുകൊണ്ട് വലിയ അപകടം ഒഴിവായി.
വീടിൻറെ മറ്റുഭാഗങ്ങളിൽ വിള്ളലുകൾ സംഭവിച്ചിട്ടുണ്ട് ഏതുസമയവും വീഴാറായി നിൽക്കുകയാണ്.
സംഭവം നടന്ന ഉടനെ ചെങ്ങന്നൂർ തഹസിൽദാർ ,വില്ലേജ് ഓഫീസർ വെൺമണി പോലീസ് എന്നിവരും സ്ഥലം സന്ദർശിച്ചു.
Story highlight : House collapsed in Alappuzha