
സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ചവരെ അവധി പ്രഖ്യാപിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
പുതിക്കിയ തീയതി പിന്നീട് അറിയിക്കും.
എൻജിനീയറിങ് കോളജുകൾ, പോളിടെക്നിക്കുക്കൾ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.
മഴമുന്നറിയിപ്പുകളുടെ സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവേശനനടപടികൾ തുടരണം.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കമുള്ളവ തുറക്കുന്നത് മുൻപ് 25 ആം തീയതിയിലേക്ക് മാറ്റിവച്ചിരുന്നു.
Story highlight : Holiday until Saturday for all educational institutions in the state.