കോളേജുകളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസ്സുകൾ: ഉന്നത വിദ്യാഭ്യാസ മന്ത്രി.

Anjana

കോളേജുകളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസ്സുകൾ
കോളേജുകളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസ്സുകൾ

സംസ്ഥാനത്ത് ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി വീതം കുട്ടികളെ മാത്രം അനുവദിച്ച് കോളേജുകളിൽ ക്ലാസ്സുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ചർച്ചയ്ക്ക് ശേഷം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുന്നതിന് കോളേജുകളിൽ കോവിഡ് ജാഗ്രതാ സമിതി രൂപീകരിക്കാനും വിദ്യാർഥികൾ സാമൂഹിക അകലം പാലിക്കാനും നിർദേശമുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിദ്യാർഥികൾക്കോ അധ്യാപകർക്കോ കോവിഡ് ബാധിച്ചാൽ സമ്പർക്കത്തിൽ ഉള്ളവരെയും ക്വാറന്റൈനിലാക്കും. ക്ലാസ്സുകളുടെ സമയക്രമം അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു.

8.30-2.30, 9-4,9.30-4.30 എന്നിങ്ങനെയുള്ള മൂന്നു സമയക്രമങ്ങളിലായി ക്ലാസെടുക്കാനാണ് നിർദേശം. അതേസമയം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ഫീസിളവിന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ക്ലാസുകൾ ആരംഭിക്കുന്നതോടെ ഫീസ് അടയ്ക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

 കണ്ണൂർ സർവ്വകലാശാല സിലബസ് വിവാദത്തിൽ സാങ്കേതികവശങ്ങൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു. പാഠഭാഗങ്ങളിൽ വർഗീയ ഉള്ളടക്കങ്ങൾ ഉൾപ്പെടുത്തുന്നത് അപകടകരമാണെന്ന് മന്ത്രി വ്യക്തമാക്കി. ഔദ്യോഗിക അംഗീകാരം ലഭിച്ചു എന്നത് വൈസ് ചാൻസലറോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Story Highlights: Higher Education Minister R Bindu about college Re-Opening.