‘ഹരിത’യുടെ പരാതിയിൽ പി.കെ. നവാസ് അറസ്റ്റില്‍.

Anjana

പി.കെ. നവാസ് അറസ്റ്റില്‍
പി.കെ. നവാസ് അറസ്റ്റില്‍
Photo Credit: Instagram/pk_navas

കോഴിക്കോട് : ഹരിതയുടെ ലൈംഗിക അധിക്ഷേപ പരാതിയെ തുടർന്ന് . എം.എസ്.എഫ്. സംസ്ഥാന അധ്യക്ഷനായ പി.കെ. നവാസിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് ചെമ്മങ്ങാട് സ്റ്റേഷനിൽ പോലീസ് ആവശ്യപ്പെട്ട പ്രകാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് നവാസ് എത്തിയത്. ചോദ്യംചെയ്യലിന് കയറും മുൻപ് മൊഴി നൽകാനും വിശദാംശങ്ങൾ നൽകാനുമാണ് തന്നെ വിളിപ്പിച്ചതെന്നാണ് നവാസ് മാധ്യമങ്ങളോട് പറഞ്ഞത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ മൊഴി രേഖപ്പെടുത്തിയതിന് ശേഷം നവാസിന്റെ അറസ്റ്റും രേഖപ്പെടുത്തി. സ്റ്റേഷനിൽനിന്ന് ജാമ്യം ലഭ്യമാകുന്ന തരത്തിലുള്ള കുറ്റമാണ് നവാസിനുമേൽ ചുമത്തിയിട്ടുള്ളത്. ജാമ്യ നടപടികൾ തുടങ്ങിയതായാണ് വിവരം. നവാസിനൊപ്പം സ്റ്റേഷനിലെത്തിയ എം.എസ്.എഫ്. സംസ്ഥാന ട്രഷറർ, മറ്റു ഭാരവാഹികൾ എന്നിവർ ജാമ്യത്തിനായുള്ള നടപടികളെടുക്കാനൊരുങ്ങുകയാണ്.

മുൻപ്,ഹരിതയിലെ 10 അംഗങ്ങൾ  ലൈംഗിക അധിക്ഷേപം ചൂണ്ടിക്കാട്ടി വനിതാ കമ്മിഷന് പരാതി സമർപ്പിച്ചിരുന്നു. പിന്നീട് ഈ പരാതി പോലീസിന് കൈമാറുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. പരാതിക്കാരായ പെൺകുട്ടികളെ ചെമ്മങ്ങാട് സ്റ്റേഷനിൽ വിളിപ്പിച്ചു മൊഴിയെടുത്തിരുന്നു. നിയമനടപടികളുമായി പെൺകുട്ടികൾ മുന്നോട്ടുപോകാനുള്ള നിലപാടുറപ്പിച്ചതിനു പിന്നാലെയാണ് നവാസിന്റെ അറസ്റ്റിലേക്കുള്ള നീക്കം.

  ദേവസ്വം ബോർഡ് അംഗങ്ങളുടെ കാലാവധി നാല് വർഷമാക്കാൻ സർക്കാർ നീക്കം

നവാസിനു മേൽ ചുമത്തിയിരിക്കുന്നത് സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റമാണ്. ഈ കേസിന്റെ  ഭാഗമായി പോലീസിന് നിരവധി പേരിൽ നിന്നും മൊഴി രേഖപ്പെടുത്തുകയും തെളിവ് ശേഖരിക്കേണ്ടതുമുണ്ട്. ജൂൺ പരാതിയിൽ 22-ന് ചേർന്ന യോഗത്തിലാണ് അധിക്ഷേപ പരാമർശമുണ്ടായിരിക്കുന്നത്. ഈ യോഗത്തിന്റെ മിനുട്ട്സ് ഉൾപ്പെടെ മറ്റു വിശദാംശങ്ങളും പോലീസ് ശേഖരിക്കും.

Story highlight : PK Navas arrested on Haritha’s complaint.

Related Posts
വൃദ്ധ മാതാവിനെ മർദ്ദിച്ച മകൻ അറസ്റ്റിൽ
Assault

പത്തനംതിട്ട കവിയൂരിൽ വൃദ്ധയായ മാതാവിനെ ക്രൂരമായി മർദ്ദിച്ചതിന് മകൻ അറസ്റ്റിലായി. 75 വയസ്സുള്ള Read more

റേഷൻ പരിഷ്കാരം: സമഗ്ര ചർച്ചക്ക് ശേഷം മാത്രം – മന്ത്രി ജി.ആർ. അനിൽ
Ration Reforms

റേഷൻ മേഖലയിലെ പരിഷ്കാരങ്ങൾ സമഗ്ര ചർച്ചകൾക്ക് ശേഷം മാത്രമെന്ന് മന്ത്രി ജി.ആർ. അനിൽ. Read more

  വന്യജീവികളെ വെടിവെക്കരുത്; കേന്ദ്ര വന്യജീവി ബോർഡ് കേരളത്തിന്റെ ആവശ്യം തള്ളി
പാട്ടുപാടുന്ന പോലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ വൈറൽ
Police Officer Singing

ഒറ്റപ്പാലം ചെനക്കത്തൂർ പൂരത്തിന് ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥ നിമി രാധാകൃഷ്ണൻ ഒഴിവുവേളയിൽ പാട്ടുപാടുന്ന Read more

ചൊക്രമുടി ഭൂമി കൈയേറ്റം: റവന്യൂ വകുപ്പ് 13.79 ഏക്കർ തിരിച്ചുപിടിച്ചു
Chokramudi Land Encroachment

ചൊക്രമുടിയിലെ ഭൂമി കയ്യേറ്റത്തിൽ റവന്യൂ വകുപ്പ് നടപടി ശക്തമാക്കി. നാല് പട്ടയങ്ങൾ റദ്ദാക്കി Read more

കുന്നംകുളത്ത് ബിയർ കുപ്പികൊണ്ട് തലയ്ക്കടി; ഇതരസംസ്ഥാന തൊഴിലാളി ഗുരുതരാവസ്ഥയിൽ
Kunnamkulam Attack

കുന്നംകുളം നടുപ്പന്തിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾക്ക് ബിയർ കുപ്പി Read more

സുരക്ഷാ ജീവനക്കാർക്ക് ഇരിപ്പിടവും മറ്റ് സൗകര്യങ്ങളും നിർബന്ധം
Security Staff Welfare

സുരക്ഷാ ജീവനക്കാരുടെ ക്ഷേമത്തിനായി തൊഴിൽ വകുപ്പ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഇരിപ്പിടം, കുടിവെള്ളം, Read more

  കോഴിക്കോട് ഏഴുവയസ്സുകാരൻ ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചു
ലഹരിമരുന്ന് ഉപയോഗിച്ച് അമ്മയെ മർദ്ദിച്ച മകൻ അറസ്റ്റിൽ
Drug abuse, assault

തിരുവല്ലയിൽ ലഹരിമരുന്ന് ഉപയോഗിച്ച മകൻ അമ്മയെ ക്രൂരമായി മർദ്ദിച്ച കേസിൽ അറസ്റ്റിലായി. സോഷ്യൽ Read more

നെല്ല് സംഭരണത്തിന് 353 കോടി അനുവദിച്ച് സർക്കാർ
Paddy Procurement

കേന്ദ്ര സഹായം കുടിശ്ശികയായി നിലനിൽക്കെ, നെല്ല് സംഭരണത്തിനായി സംസ്ഥാന സർക്കാർ 353 കോടി Read more

വയനാട് ദുരന്തം: സർക്കാർ പിശുക്ക് കാണിക്കുന്നുവെന്ന് കെ.സി. വേണുഗോപാൽ എം.പി
Wayanad Landslide

വയനാട്ടിലെ ദുരന്തബാധിതർക്ക് സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് കെ.സി. വേണുഗോപാൽ എം.പി. ആരോപിച്ചു. പുനരധിവാസ Read more

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഒരു വയസ്സുകാരൻ മരിച്ചു
Attappadi infant death

അട്ടപ്പാടിയിൽ ഒരു വയസ്സുകാരൻ മരിച്ചു. അജിത-രാജേഷ് ദമ്പതികളുടെ മകൻ റിതിൻ ആണ് മരിച്ചത്. Read more