
ക്രിസ്ത്യൻ നാടാർ സംവരണത്തിൽ അപ്പീലുമായി ഹൈക്കോടതിയിലെത്തിയ സംസ്ഥാന സർക്കാരിന് തിരിച്ചടി. ക്രിസ്ത്യൻ നാടാർ സംവരണം ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സിംഗിൾ ബഞ്ച് റദ്ദാക്കിയ വിധിക്കെതിരെ അപ്പീൽ നൽകിയതോടെ ഡിവിഷൻ ബെഞ്ചും തള്ളി. കൂടാതെ ക്രിസ്ത്യൻ നാടാർ സംവരണവുമായി ബന്ധപ്പെട്ട ഹർജി വേഗം പരിഗണിക്കാനും ഉടൻ തീർപ്പാക്കാനും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
സംവരണം സംബന്ധിച്ച് പുതിയ ഭരണഘടനാ ഭേദഗതി കേസിൽ ബാധകം ആകുമോയെന്നത് പരിശോധിക്കാൻ സിംഗിൾ ബെഞ്ചിന് നിർദേശം നൽകി. അതേസമയം സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ ഇടപെടാൻ ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
Story Highlights: Highcourt Returned kerala Govt’s appeal on Christian Nadar reservation.