
ദീപാവലി ആഘോഷങ്ങളെ തുടർന്ന് ഡല്ഹിയില് വായുമലിനീകരണം അപകടകരമായ നിലയില്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
മലിനീകരണ തോത് മണിക്കൂറുകൾ കൊണ്ടുയർന്ന് ഗുണനിലവാര സൂചിക ഗുരുതര സ്ഥിതിയായ 600 നു മുകളിലെത്തിയതായാണ് റിപ്പോർട്ട്.
കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യതലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാര സൂചിക 300ന് മുകളിലായിരുന്നു.കൂടാതെ ഡൽഹിയിൽ പലയിടത്തും സർക്കാർ നിർദേശം മറികടന്ന് അർധ രാത്രിവരെ പടക്കം പൊട്ടിച്ചിരുന്നു.
ഇതോടെ ഡൽഹിക്ക് അടുത്തുള്ള നഗരങ്ങളിലും ഗുണനിലവാര സൂചിക വലിയ തോതിൽ ഉയർന്നതായാണ് വിവരം.
അയൽ നഗരങ്ങളായ ഫരീദാബാദ് (424), ഗാസിയാബാദ് (442), ഗുഡ്ഗാവ് (423), നോയിഡ (431) തുടങ്ങിയവയും രാത്രി 9 മണിക്ക് ശേഷം അപകട നിലയിലുള്ള വായു ഗുണനിലവാരമാണ് രേഖപ്പെടുത്തിയത്.
Story highlight : High levels of air pollution in Delhi due to Diwali celebrations.