ഓൺലൈൻ റമ്മി നിരോധിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാർ വിക്ഞ്ജാപനം റദ്ദാക്കി ഹൈക്കോടതി.
ഓൺലൈൻ റമ്മി ചൂതാട്ട പരിധിയിൽ ഉൾപ്പെട്ടതല്ലെന്നും സർക്കാർ വിക്ഞ്ജാപനം നിലനിൽക്കില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. നിരവധി ഗെയിമിംഗ് കമ്പനികൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി.
1960 ലെ കേരള ഗെയിമിംഗ് ആക്ടിൽ സെക്ഷൻ 14 എ യിൽ ഭേദഗതി വരുത്തികൊണ്ടാണ് പണം നൽകിയുള്ള ഓൺലൈൻ റമ്മികളി സർക്കാർ നിയമ വിരുദ്ധമാക്കിയത്.
ഓൺലൈൻ റമ്മി, പോക്കർ കളികൾ എന്നിവ നിരോധിച്ചുള്ള ഉത്തരവാണ് തള്ളിയിരുന്നത്.
ഓൺലൈൻ വാതുവെപ്പ് ഗെയിമുകൾ നിരോധിച്ചുകൊണ്ടുള്ള തമിഴ്നാട് സർക്കാരിന്റെ ഉത്തരവും മുൻപ് മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.
ഓൺലൈൻ ഗെയിമുകൾ നിരോധിക്കുവാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.
Story highlight : High court lifts ban on online rummy game.