കേരളം ഇന്നുതന്നെ മറുപടി നൽകണമെന്ന് സുപ്രീം കോടതി

Anjana

കേരളം ബക്രീദ്ഇളവുകൾ മറുപടി സുപ്രീംകോടതി
കേരളം ബക്രീദ്ഇളവുകൾ മറുപടി സുപ്രീംകോടതി

കേരളത്തിൽ ബക്രീദ് ഇളവുകൾ നൽകാൻ തീരുമാനിച്ചതിന് എതിരെ നൽകിയ ഹർജിയിൽ സർക്കാർ ഇന്നുതന്നെ മറുപടി നൽകണമെന്ന് സുപ്രീം കോടതി. മറുപടി നൽകാൻ സമയം വേണമെന്ന സർക്കാരിൻറെ ആവശ്യം കോടതി അംഗീകരിച്ചില്ല. വിഷയം നാളെ ആദ്യ കേസായി പരിഗണിക്കുമെന്ന് ജസ്റ്റിസ് ആർ എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

വ്യവസായിയായ ന്യൂഡൽഹി സ്വദേശി പി കെ ഡി നമ്പ്യാർ ആണ് ഹർജി നൽകിയത്.രാജ്യത്തെ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ കേരളത്തിലാണെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. സംസ്ഥാനസർക്കാർ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കും എന്ന് കോടതിയോട്‌ പറഞ്ഞു.ബക്രീദിനോടനുബന്ധിച്ച് ഞായർ തിങ്കൾ ചൊവ്വ എന്നീ ദിവസങ്ങൾ നൽകിയ ഇളവുകൾക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഇന്നലെ രംഗത്തെത്തിയിരുന്നു. മൂന്നാം തരംഗം പ്രതീക്ഷിച്ചു നിൽക്കുന്ന ഈ സാഹചര്യത്തിൽ ഇളവുകൾ രോഗബാധ കൂട്ടിയേക്കാം എന്നാണ് വ്യാപക വിമർശനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

Story Highlights: The High Court has directed Kerala to reply today on the petition against Bakreed exemptions