സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.
ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ തുടരുന്ന സാഹചര്യത്തിൽ റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾ നടത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.
രണ്ടു ദിവസം കൂടി സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കും.ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം, അറബിക്കടലിലെ ചക്രവാതചുഴി എന്നിവയാണ് സംസ്ഥാനത്തെ കനത്ത മഴയ്ക്ക് കാരണം.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.പ്രഫഷണല് കോളജുകള്ക്ക് അടക്കമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര് എന്നീ ജില്ലകളിലും മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
എംജി, കേരള, കുസാറ്റ്, കുഫോസ്, ആരോഗ്യ, സാങ്കേതിക സര്വകലാശാലകള് ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി അറിയിച്ചു.
Story highlight : Heavy rains will continue in the state today, Orange alert in 6 District.