
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ എവിടെയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്.
തമിഴ്നാടിന് മുകളിലായുള്ള ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത.
വടക്കൻ ജില്ലകളിലാണ് ശക്തമായ മഴക്ക് സാധ്യത.
മലയോര മേഖലകളിലും വനമേഖലകളിലും കൂടുതൽ മഴ ലഭിക്കും.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.അതേസമയം തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുകയാണ്.
ചെന്നൈ തീരത്തിനടുത്തായി സ്ഥിതിചെയ്യുന്ന തീവ്ര ന്യൂനമർദ്ദമാണ് തമിഴ്നാട്ടിൽ ശക്തമായ മഴയ്ക്കു കാരണമാകുന്നത്.
വരും മണിക്കൂറുകളിൽ മഴയുടെ ശക്തി കൂടാനാണ് സാധ്യതയുണ്ടെന്നും മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിച്ചേക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Story highlight : Heavy rains will continue in the state today.