
തെക്കൻ തമിഴ്നാടിനടുത്ത് രൂപമെടുത്ത ചക്രവാതചുഴിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഞായറാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരും.പാലക്കാട്, കാസര്കോട് എന്നീ ജില്ലകൾ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും ശക്തമായ കാറ്റിനു സാധ്യതയുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ 3 ഇന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി ഡാമില് ജലനിരപ്പ് ഉയർന്നതായാണ് റിപ്പോർട്ട്.
മാട്ടുപെട്ടി ഡാമിന്റെ ഷട്ടറുകള് കൂടുതല് ഉയർത്താനാണ് തീരുമാനം.
കല്ലാർ ഡാം തുറന്നു.രണ്ട് ഷട്ടറുകൾ 10 സെന്റിമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്.
അതിരപ്പിള്ളി, വാഴച്ചാല് വിനോദ സഞ്ചാരകേന്ദ്രങ്ങള് അടച്ചിട്ടുണ്ട്.കല്ലാർ, ചിന്നാര് പുഴകളുടെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
Story highlight : Heavy rains will continue in the state today.