കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും ; പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്.

Anjana

Heavy rains Kerala
Heavy rains Kerala

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകൾ ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മലയോര പ്രദേശങ്ങളിൽ  അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.ബംഗാൾ ഉൾക്കടലിൽ മറ്റന്നാളോടെ പുതിയ ന്യൂനമർദ്ദം രൂപം കൊണ്ടേക്കുമെന്നാണ് റിപ്പോർട്ട്‌.

അതേസമയം,ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട്‌ തമിഴ്നാട്ടിലും ആന്ധ്രയുടെ കിഴക്കൻ തീരങ്ങളിലും ശക്തമായ മഴയ്ക്ക് കാരണമായ ന്യൂനമർദം ദുർബലമായിട്ടുണ്ട്.

ഇന്നലെ വൈകുന്നേരത്തോടെ ന്യൂനമർദ്ദം തമിഴ്നാടിന്റെ വടക്കൻ തീരത്തെത്തിയതോടെ മഴയ്ക്ക് ശമനമുണ്ടായിട്ടുണ്ട്.

വരും ദിവസങ്ങളിൽ ചെന്നൈയിൽ സാധാരണ മൺസൂൺ മഴ മാത്രമാണ് പ്രതീക്ഷിക്കുന്നത്.എന്നാൽ ചെന്നൈയും തീരദേശ ജില്ലകളും വെള്ളപ്പൊക്കത്തിലാണ്.

ആന്ധ്രയുടെ തീരമേഖലയിൽ ഇന്നലെ രാത്രി മുതൽക്കേ കനത്ത മഴ തുടരുകയാണ്.

വരും മണിക്കൂറുകളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മേഖലയിൽ ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്.ദുരിതാശ്വാസ ക്യാമ്പുകൾ ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്.

Story highlight : Heavy rains will continue in Kerala today,Yellow alert  in 10 districts.