സംസ്ഥാനത്ത് ഇന്ന് മഴ കനക്കും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ 6 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.
കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കേരളാ തീരത്തിന് സമീപത്ത് കൂടി പോകുന്നതിനാൽ കേരളം അതീവ ജാഗ്രതയിലാണ്.
മധ്യ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും.തിരുവനന്തപുരത്ത് ഇന്ന് കൂടുതൽ മഴ ലഭിച്ചേക്കും.
ഇടിമിന്നലിനും ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ശ്രീലങ്കൻ തീരത്തെ ന്യൂനമർദ്ദം ശക്തിപ്രാപിച്ച് വരും മണിക്കൂറുകളിൽ തെക്കൻ കേരളാ തീരത്ത് കൂടി സഞ്ചരിച്ച് അറബിക്കടലിലേക്ക് എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.ഒപ്പം അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതും ശക്തമായ മഴയ്ക്ക് കാരണമാകും.
Story highlight : Heavy rain in the state today,Orange alert in six districts.